malappuram local

ഷെഹീനെ കൊലപ്പെടുത്തിയ സംഭവം: അന്വേഷണം ഊര്‍ജിതം

പെരിന്തല്‍മണ്ണ: ഷെഹീനെ െകാലപ്പെടുത്തല്‍ പോലിസ് അന്വേഷണം ഊര്‍ജിതം. പിതൃസഹോദരന്‍ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ മേലാറ്റൂരിലെ വിദ്യാര്‍ഥിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്താനായി കടലുണ്ടിപുഴയില്‍ തിരച്ചില്‍ തുടരുന്നു. മേലാറ്റൂര്‍ എടയാറ്റൂരിലെ മങ്കരത്തൊടി സലീമിന്റെ മകന്‍ മുഹമ്മദ് ഷഹീന്റെ (ഒന്‍പത്) മൃതദേഹം കഴിഞ്ഞദിവസം മലപ്പുറം കൂട്ടിലങ്ങാടിയില്‍ കടലുണ്ടിപുഴയില്‍ നിന്നും കണ്ടെത്തിയിരുന്നു.
വെള്ളത്തില്‍ കിടന്ന് ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ പലഭാഗങ്ങളും ഉണ്ടായിരുന്നില്ല. കൂട്ടിലങ്ങാടി പാറക്കടവ് നെച്ചിക്കുറ്റി കടവിന് താഴെ മുളങ്കമ്പുകള്‍ക്കിടയില്‍ നിന്ന്ബുധനാഴ്ച കണ്ടെത്തിയ മൃതദേഹം തലയും കൈപ്പത്തിയും നഷ്ട്ടപെട്ട നിലയിലായിരുന്നു. ഷഹീനെ പിതൃസഹോദരന്‍ മുഹമ്മദ് കഴിഞ്ഞ 13ന് ആനക്കയം പാലത്തുനിന്നും പുഴയിലെറിയുകയായിരുന്നു.
ആനക്കയത്തു നിന്ന് അഞ്ചു കിലോമീറ്ററിലധികം ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ച മൃതദേഹം പിതാവും പിന്നീട് അധ്യാപകരുമെത്തിയാണ് തിരിച്ചറിഞ്ഞത്. കുട്ടിയുടെ പാന്റും വള്ളിച്ചെരുപ്പുമാണ് തെളിവായത്.
തുടര്‍ന്ന് ഡിഎന്‍എ പരിശോധനകള്‍ ഉള്‍പ്പടെ നടത്തി മൃതദേഹം ഷെഹീന്റെതാണെന്ന് സ്ഥിരീകരിച്ച് വ്യാഴാഴ്ച രാവിലെ ഇന്‍ക്വസ്റ്റും പോസ്റ്റുമോര്‍ട്ട നടപടികളും പൂര്‍ത്തിയാക്കി വൈകീട്ട് എടയാറ്റൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുകയും ചെയ്തിരുന്നു.
എന്നാല്‍ മൃതദേഹം കണ്ടെത്തിയ ഭാഗത്ത് പെരിന്തല്‍മണ്ണ ഇന്നലെയും പരിശോധന നടത്തിയെങ്കിലും ശരീരഭാഗങ്ങള്‍ കണ്ടെത്താനായില്ല.

Next Story

RELATED STORIES

Share it