Flash News

ഷുജാഅത് ബുഖാരി വധം: പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ്

ശ്രീനഗര്‍: കശ്മീരില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാഅത് ബുഖാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ്. രണ്ടുപേര്‍ ദക്ഷിണ കശ്മീര്‍ സ്വദേശികളും ഒരാള്‍ പാകിസ്താന്‍ സ്വദേശിയുമാണ്.
ഈ വര്‍ഷം പോലിസ് കസ്റ്റഡിയിലിരിക്കെ ശ്രീ മഹാരാജ ഹരിസിങ് (എസ്എംഎച്ച്എസ്) ആശുപത്രിയില്‍ നിന്നു രക്ഷപ്പെട്ട ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകനായ നവീന്‍ ജാട്ടാണ് കൊലയാളികളിലൊരാള്‍. ഇയാള്‍ പാകിസ്താന്‍ സ്വദേശിയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ബുഖാരിക്കെതിരേ പ്രചാരണം നടത്തിയ ഒരു ബ്ലോഗറെയും തിരിച്ചറിഞ്ഞതായി പോലിസ് അറിയിച്ചിട്ടുണ്ട്. സായുധസംഘത്തിലെ അംഗമായ ഇയാള്‍ പാകിസ്താനിലാണ് താമസിക്കുന്നത്.
ജൂണ്‍ 14നാണ് റൈസിങ് കശ്മീര്‍ പത്രാധിപരായിരുന്ന ഷുജാഅത് ബുഖാരി വെടിയേറ്റു മരിച്ചത്. ശ്രീനഗറിലെ ഓഫിസില്‍ നിന്ന് ഇഫ്താര്‍ പാര്‍ട്ടിക്ക് പോവാന്‍ ഇറങ്ങിയപ്പോഴായിരുന്നു വെടിവയ്പ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് പ്രതികളെക്കുറിച്ചുള്ള സൂചന പോലിസിന് ലഭിച്ചിരുന്നു.
ലശ്കറെ ത്വയ്യിബയാണ് കൃത്യം നടത്തിയതെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, ഇതു നിഷേധിച്ച സംഘടന ഇന്ത്യന്‍ സംഘങ്ങള്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്ന് ആരോപിച്ചിരുന്നു.
Next Story

RELATED STORIES

Share it