ഷീന ബോറ കേസ്: പീറ്റര്‍ മുഖര്‍ജിക്ക് കുറ്റപത്രം
BY Sumeera SMR17 Feb 2016 2:02 AM GMT
Sumeera SMR17 Feb 2016 2:02 AM GMT
മുംബൈ: ഷീന ബോറ കൊലപാതകക്കേസില്‍ മുന്‍ മാധ്യമ മേധാവി പീറ്റര്‍ മുഖര്‍ജിക്കെതിരേ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആര് വി അഡോനെയുടെ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ മുഖ്യ പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവായ ഇദ്ദേഹത്തെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിന് നവംബര്‍ 19നാണ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയായി അദ്ദേഹം സിബിഐ കസ്റ്റഡിയിലാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഫെബ്രുവരി 12ന് പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു.
ഇന്ദ്രാണിയെക്കൂടാതെ അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, മുന്‍ ഡ്രൈവര്‍ ശ്യാംവര്റായ് എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍. 2012ല്‍ നടന്ന കൊലപാതകം കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് പുറത്തറിഞ്ഞത്. മുംബൈ പോലിസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.

Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT