Flash News

ഷില്ലോങ് ലഹള: കര്‍ഫ്യു ഒഴിവാക്കി

ഷില്ലോങ്  ലഹള: കര്‍ഫ്യു ഒഴിവാക്കി
X

ഷില്ലോങ്: മേഘാലയയുടെ തലസ്ഥാന നഗരിയില്‍ വ്യാഴായ്്ച്ച വൈകുന്നേരത്തോടെ പൊട്ടിപുറപെട്ട ലഹളയെ തുടര്‍ന്ന് മൂന്ന്് ദിവസമായി തുടര്‍ന്ന് കൊണ്ടിരിക്കുന്ന കര്‍ഫ്യു ഒഴിവാക്കി.എന്നാല്‍ ശനിയാഴ്ച്ച രാത്രി ജനങ്ങള്‍ കടകള്‍ അഗ്നിക്കിരയാക്കുകയും, അഞ്ചോളം വാഹനങ്ങള്‍ നശിപ്പിക്കുകയും,ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന് പരിക്കേല്‍പ്പിക്കുകയും ചെയ്തു. 500റോളം ആളുകള്‍ സൈനിക ക്യാംപുകളില്‍ സംരക്ഷണയിലാണെന്ന്് െൈസനിക വൃത്തങ്ങള്‍ അറിയിച്ചു.നഗരത്തിലെ പലയിടങ്ങളിലായി ഒറ്റപെട്ട കല്ലേറുകള്‍ നടന്നു.
മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.സിഖ് വിഭാഗക്കാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ്് നല്‍കിയിട്ടുണ്ട്.അദ്ദേഹം നേരിട്ടു തന്നെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും,തുടര്‍ന്ന അക്രമസംഭവങ്ങളുണ്ടാവില്ലെന്നും സാങ്മ പറഞ്ഞു.
വ്യാഴായ്്ച്ച വൈകുന്നേരത്തോടെ ലീ മൗവ്‌ലോങ് മേഖലയില്‍ ഒരു ബസ് കണ്ടക്റ്ററെ തദ്ദേശവാസികള്‍ കൈയ്യേറ്റം ചെയ്തതിനെ തുടര്‍ന്ന് രണ്ട് സമൂദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ഇത് വളര്‍ന്നു,പിന്നിട് ഇത് സ്ഥലത്ത്് പോലീസും,ജനങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളിലേക്കും വഴിവെച്ചു.മുബൈല്‍ ഇന്റര്‍നെറ്റ്,എസ് എം എസ് സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.കര്‍ഫ്യൂ ഒഴിവാക്ക്ിയെങ്കിലും നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്.
Next Story

RELATED STORIES

Share it