Flash News

ഷാര്‍ജ രാജ്യാന്തര പുസ്തകമേള അടുത്ത മാസം ഒന്നിന്

ഷാര്‍ജ രാജ്യാന്തര പുസ്തകമേള അടുത്ത മാസം ഒന്നിന്
X


ഷാര്‍ജ:  ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തക മേളയായ ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയര്‍ അടുത്ത മാസം ഒന്ന് മുതല്‍ ആരംഭിക്കും. 60 രാജ്യങ്ങളില്‍ നിന്നുള്ള 1800 പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ 15 ലക്ഷം പുസ്തകങ്ങളാണ് വില്‍പ്പനക്കായി എത്തുന്നത്. 11 ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ലോക പ്രശസ്ഥ ചരിത്രകാരനായ പീറ്റര്‍ ഫ്രാങ്കോപ്പന്‍ സാമൂഹിക പ്രവര്‍ത്തകയും സാഹിത്യകാരിയും ബുക്കര്‍ സമ്മാന ജേതാവുമായ അരുന്ധതി റോയ്, കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍, സിനിമാ താരമായ ആര്‍. മാധവന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായ്, പ്രമുഖ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം വസീം അക്രം അടക്കമുള്ള ഇരുനൂറോളം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്ത് വായനക്കാരുമായി സംവദിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ നാലായിരം അടി കൂടി വര്‍ധിപ്പിച്ചാണ് ഈ വര്‍ഷം പുസ്തക മേള സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം ജപ്പാന്‍, ദക്ഷിണ കൊറിയ, മലേസ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും ആദ്യമായി പുസ്തക മേളക്ക് എത്തുന്നുണ്ട്. ഷാര്‍ജ പബ്ലിക്ക് ലൈബ്രറിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷാര്‍ജ ബുക്ക് അഥോറിറ്റി ചെയര്‍മാന്‍ അഹമ്മദ് റക്കാദ് അല്‍ അമീരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Next Story

RELATED STORIES

Share it