ഷാര്‍ജയില്‍ വാഹനാപകടം; മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു
BY swapna en12 March 2016 8:24 AM GMT
X
swapna en12 March 2016 8:24 AM GMT
ഷാര്‍ജ: ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു.കോഴിക്കോട് ഫാറൂഖ് സ്വദേശി മുഹമ്മദ് സൂനൂന്(19), നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അശ്റഫിന്റെ മകന് അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന് ഷിഫാം(19) എന്നിവരാണ് ഇന്നലെ അര്‍ദ്ധരാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്.കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയിലാണ്. മദാമിനടുത്ത് ഹത്ത റോഡിലാണ് അപകടം. അഞ്ച് സുഹൃത്തുക്കള്‍ മദാമിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് മടങ്ങുമ്പോഴാണ് അപകടം.
ഇവരുടെ കാറിലേക്ക് മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.
ദുബായ് മിഡില്‍ സെക്സ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് മൂവരും. അശ്മിത്തിന്റെ പിതാവ് അശ്റഫ് ദുബായില്‍ റസ്റ്ററന്റ് നടത്തുന്നു. അശ്മിത്തിന്റെ കുടുംബം നാട്ടില്‍ അവധിക്കു പോയതാണ്. പരീക്ഷയെ തുടര്‍ന്ന് അശ്മിത്ത് നാട്ടില്‍ നിന്ന് ഒരാഴ്ച മുമ്പാണ് എത്തിയത്.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT