ഷാഫില്‍ മാഹീന് നാലാം റാങ്ക്

ഷാഫില്‍ മാഹീന് നാലാം റാങ്ക്
X


കോഴിക്കോട്: ജെ.ഇ.ഇ അഡ്വാന്‍സ് എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ നാലാം റാങ്കും ദക്ഷിണേന്ത്യയില്‍ ഒന്നാം റാങ്കും നേടി എന്‍ ഷാഫില്‍ മാഹീന്‍. ജെ.ഇ.ഇ മെയിന്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ എട്ടാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും ഷാഫില്‍ കരസ്ഥമാക്കിയതിന് പിന്നാലെയാണ് അഡ്വാന്‍സ്ഡ് പരീക്ഷയിലെയും നേട്ടം. കോഴിക്കോട് റെയ്‌സ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥി ഷാഫില്‍ കേരളത്തില്‍ നിന്നും നേടുന്ന ഏറ്റവും മികച്ച റാങ്ക് എന്ന നേട്ടത്തിനുമുടമയായി. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം പേപ്പറില്‍ 168 മാര്‍ക്കും രണ്ടാം പേപ്പറില്‍ 163 മാര്‍ക്കുമായി ആകെ 366 മാര്‍ക്കില്‍ 331 മാര്‍ക്കും (90.43 ശതമാനം) കരസ്ഥമാക്കിയാണ് അഭിമാനമായത്.

ഗണിതശാസ്ത്ര രംഗത്ത് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം കാണിക്കുന്ന ഷാഫില്‍ തിരൂര്‍ എസ്.എസ്.എം പോളിടെക്‌നിക് അധ്യാപകന്‍ കെ.എ നിയാസി യുടെയും കാവനൂര്‍ െ്രെപമറി ഹെല്‍ത്ത് സെന്ററില്‍ ഡോ. ഷംജിതയുടെയും മകനാണ്.

അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നേട്ടം കേരളത്തിന് നേടാന്‍ സാധിച്ചതെന്ന് റെയ്‌സ് പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍മാരായ ദിലീപ് ഉണ്ണികൃഷ്ണന്‍, മുഹമ്മദ് നസീര്‍, കെ.എം അഫ്‌സല്‍, എന്‍.എം രാജേഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
Next Story

RELATED STORIES

Share it