ഷഹനാസിനെയും തസ്‌ലീമിനെയും കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു

കൊച്ചി: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി തടിയന്റവിട നസീറിന്റെ സഹായിയായി പ്രവര്‍ത്തിച്ചതിന് പോലിസ് അറസ്റ്റ് ചെയ്ത പെരുമ്പാവൂര്‍ വെങ്ങോല അല്ലപ്ര പുത്തിരി വീട്ടില്‍ അബ്ദുല്ലയെന്ന പി എ ഷഹനാസിനെ(22)യും കണ്ണൂര്‍ സ്വദേശി തസ്‌ലീമിനെയും എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് വീണ്ടും റിമാന്‍ഡ് ചെയ്തു.
നവംബര്‍ 24 വരെ പോലിസ് കസ്റ്റഡിയില്‍ വിട്ടിരുന്ന പ്രതികളെ ഇന്നലെ കോടതിയില്‍ തിരികെ ഹാജരാക്കിയിരുന്നു. തസ്‌ലീമിനെ ഡിസംബര്‍ ഒന്നു വരെയും ഷഹനാസിനെ നവംബര്‍ 28 വരെയുമാണ് അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിജു ഷെയ്ഖ് റിമാന്‍ഡ് ചെയ്തത്. വിധ്വംസക പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നിരോധിത സംഘടനയെ സഹായിക്കല്‍, കുറ്റകരമായ ഗൂഢാലോചനയും പ്രേരണയും നടത്തല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
2008ല്‍ നടന്ന ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റെവിട നസീര്‍, മറ്റു പ്രതികള്‍ എന്നിവരുടെ എഴുത്തിലൂടെയും ഇ-മെയിലിലൂടെയുമുള്ള സന്ദേശങ്ങള്‍, മൊബൈല്‍ഫോണ്‍, സിംകാര്‍ഡ് എന്നിവയിലുള്ള രഹസ്യവിവരങ്ങള്‍ ആവശ്യപ്പെട്ട സ്ഥലങ്ങളില്‍ ഷഹനാസ് എത്തിച്ചുവെന്നും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ പക്കല്‍ നിന്ന് നിരോധിത സംഘടനയുമായി ബന്ധപ്പെട്ട ലഘുലേഖകള്‍ പോലിസ് പിടിച്ചെടുത്തു. ബാംഗഌര്‍ സ്‌ഫോടനക്കേസിന്റെ വിവരങ്ങള്‍ എഴുതിയ കോഡുഭാഷയിലുള്ള എഴുത്തുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. ഷഹനാസിന്റെയും തസ്‌ലീമിന്റെയും ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും.
Next Story

RELATED STORIES

Share it