ഷബീര്‍ ഷായുടെ മകള്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ ഒന്നാംസ്ഥാനം

ശ്രീനഗര്‍: സിബിഎസ്ഇ പ്ലസ്ടു പരീക്ഷയില്‍ കശ്മീര്‍ പ്രക്ഷോഭ നേതാവിന്റെ മകള്‍ ഒന്നാമത്. കശ്മീര്‍ ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി നേതാവ് ഷബീര്‍ ഷായുടെ മകള്‍ സമ ഷബീറാണ് 97.8 ശതമാനം മാര്‍ക്കോടെ സംസ്ഥാനത്ത് ഒന്നാമതെത്തിയത്.
ഡല്‍ഹി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് സമ. ഭീകരവാദികള്‍ക്കു സാമ്പത്തിക സഹായം നല്‍കിയെന്നാരോപിച്ച് കഴിഞ്ഞ സപ്തംബറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഷബീര്‍ ഷായെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് തിഹാര്‍ ജയിലിലുമായി. സംസ്ഥാനത്തെ യുവജനതയ്ക്ക് പ്രചോദനമാണ് സമയുടെ വിജയമെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആശംസ നേര്‍ന്നുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.  സമയുടെ സ്‌കൂളും വിജയശതമാനത്തില്‍ സംസ്ഥാനത്ത് ഒന്നാമതാണ്.
Next Story

RELATED STORIES

Share it