Flash News

ശൗചാലയമില്ല ; ഭര്‍തൃപിതാവിനെതിരേ യുവതിയുടെ പരാതി



പട്‌ന: ഭര്‍തൃഗൃഹത്തില്‍ ശൗചാലയം നിര്‍മിക്കാത്തതിനു ഭര്‍ത്താവിന്റെ പിതാവിനെതിരേ യുവതി പോലിസില്‍ പരാതി നല്‍കി. ബിഹാറിലെ മുസാഫിര്‍പൂര്‍ ജില്ലയിലെ ചെഗ്ഗന്‍ ന്യൂരാ ഗ്രാമത്തിലാണു സംഭവം. ഭര്‍തൃപിതാവ്, ഭര്‍തൃ സഹോദരന്‍ എന്നിവര്‍ക്കെതിരേയാണു യുവതി പരാതി നല്‍കിയത്. ഭര്‍തൃഗൃഹത്തില്‍ ശൗചാലയമില്ലാത്തതിനാല്‍ തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് നാട്ടിലെത്തുമ്പോള്‍ മാത്രമാണു യുവതി ഇവിടെ താമസിച്ചിരുന്നത്. ശൗചാലയത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് നിരവധി തവണ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് യുവതി കഴിഞ്ഞമാസം 25നു പോലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയത്. വീട്ടില്‍ ഉടന്‍തന്നെ ശൗചാലയം നിര്‍മിക്കാമെന്ന് എഴുതി നല്‍കിയതോടെയാണ് യുവതി പരാതി പിന്‍വലിക്കാന്‍ തയ്യാറായത്.
Next Story

RELATED STORIES

Share it