Cricket

ശ്രേയസേറി ഡല്‍ഹി; കൊല്‍ക്കത്തയ്ക്ക് നാണംകെട്ട തോല്‍വി

ശ്രേയസേറി ഡല്‍ഹി; കൊല്‍ക്കത്തയ്ക്ക് നാണംകെട്ട തോല്‍വി
X


ന്യൂഡല്‍ഹി: ശ്രേയസ് അയ്യരും (93*) പൃഥി ഷായും (62) ബാറ്റിങ് വെടിക്കെട്ട് പുറത്തെടുത്ത മല്‍സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഡല്‍ഹിക്ക് തകര്‍പ്പന്‍ ജയം. 55 റണ്‍സിനാണ് ഡല്‍ഹി വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ കൊല്‍ക്കത്തയുടെ പോരാട്ടം 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 164 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ഡല്‍ഹിക്ക് വേണ്ടി ട്രന്റ് ബോള്‍ട്ട്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ആവേഷ് ഖാന്‍, അമിത് മിശ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു. ആന്ദ്രേ റസലാണ് (44) കൊല്‍ക്കത്തന്‍ നിരയിലെ ടോപ് സ്‌കോറര്‍. ശുബ്മാന്‍ ഗില്‍ (37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
ഗൗതം ഗംഭീര്‍ നായകസ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് ശ്രേയസ് അയ്യരുടെ നായകത്വത്തിന് കീഴിലാണ് ഡല്‍ഹി കളത്തിലിറങ്ങിയത്. ഗംഭീറിന് പകരം ഓപണിങിലെത്തിയ കോളിന്‍ മണ്‍റോയും (18 പന്തില്‍ 33) പൃഥി ഷായും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 59 റണ്‍സാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. മണ്‍റോ മടങ്ങിയതിന് ശേഷം രണ്ടാം വിക്കറ്റിലൊത്തുകൂടിയ ശ്രേയസും പൃഥിയും ബാറ്റിങ് വെടിക്കെട്ട് തുടര്‍ന്നതോടെ ഡല്‍ഹി കൂറ്റന്‍ സ്‌കോറിലേക്കെത്തുകയായിരുന്നു. 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സറും പറത്തി ഐപിഎല്ലിലെ ആദ്യ അര്‍ധ സെഞ്ച്വറി നേടിയാണ് പൃഥി മടങ്ങിയത്. തൊട്ടുപിന്നാലെയത്തിയ റിഷഭ് പാന്ത് ആദ്യ പന്തില്‍ മടങ്ങിയെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ (18 പന്തില്‍ 27) ശ്രേയസിന് മികച്ച പിന്തുണയേകി. അവസാന ഓവറുകളില്‍ കത്തിപ്പടര്‍ന്ന ശ്രേയസ് 40 പന്തില്‍ 10 സിക്‌സറും മൂന്ന് ഫോറുമാണ് അടിച്ചെടുത്തത്. ശിവം മാവി എറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സാണ് ശ്രേയസ് പറത്തിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി പീയൂഷ് ചൗള, ശിവം മാവി, ആന്‍ന്ദ്രേ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.
Next Story

RELATED STORIES

Share it