World

ശ്രീലങ്കയില്‍ തമിഴ് വിമതസംഘം പുനസ്സംഘടിക്കുന്നു: പ്രസിഡന്റ്്

കൊളംബോ: വംശീയ യുദ്ധം അവസാനിച്ച് ഒരു പതിറ്റാണ്ടോളമായിട്ടും ശ്രീലങ്കയിലുടനീളം തമിഴ് വിമതസംഘം പുനസ്സംഘടിക്കുന്നതായി പ്രസിഡന്റ്് മൈത്രിപാല സിരിസേന. 2009ല്‍ മെയ് മാസത്തില്‍ നടന്ന സൈനിക നീക്കത്തില്‍ തമിഴ് വിമോചനപ്പുലികളുടെ (എല്‍ടിടിഇ) സായുധ പ്രവര്‍ത്തനങ്ങളെ മാത്രമേ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളൂ. അവരുടെ നിലപാടുകളെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല-സിരിസേന പറഞ്ഞു. യുദ്ധത്തിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീലങ്കയെ വിഭജിച്ച് പ്രത്യേക രാജ്യം രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ്  തമിഴ് വിമതര്‍. രാജ്യത്തിനു പുറത്തും അവര്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. താന്‍ കഴിഞ്ഞ മാസം കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കാനായി ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ തനിക്കെതിരേ അവര്‍ പ്രതിഷേധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it