Cricket

മൊഹാലി ഏകദിനത്തിന് ശേഷം ധോണി വിരമിക്കും ?

മൊഹാലി ഏകദിനത്തിന് ശേഷം ധോണി വിരമിക്കും ?
X


മൊഹാലി: ശ്രീലങ്കയ്‌ക്കെതിരായി  ഡിസംബര്‍ 13ന് മൊഹാലിയില്‍ നടക്കുന്ന ഏകദിന മല്‍സരത്തിന് ശേഷം ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കുമെന്ന് റിപോര്‍ട്ട്. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെയാണ് ആരാധകരെ ഞെട്ടിച്ച വാര്‍ത്ത പുറത്തുവന്നത്. ഇന്ത്യക്കുവേണ്ടി അടുത്ത ലോകകപ്പിലും ധോണി കളിക്കുമെന്ന ആരാധകരുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ ക്രിക്കറ്റ് ആരാധകര്‍ ആശങ്കപ്പെട്ടതുപോലെയല്ല കാര്യങ്ങളെന്ന് പിന്നീടാണ് വ്യക്തമായത്. ധോണി വിരമിക്കുന്നുവെന്നത് സത്യമാണ്. എന്നാല്‍ വിരമിക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയല്ല, മൊഹാലി പോലീസിനുവേണ്ടി സേവനമനുഷ്ടിക്കുന്ന സ്‌നിഫര്‍ ഡോഗായ ധോണിയാണ് വിരമിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി മൊഹാലി പോലീസിനൊപ്പം ഗ്രൗണ്ട് സുരക്ഷാ ജോലികളുടെ ഭാഗമായിരുന്ന ധോണിയെ മൊഹാലി ഏകദിനത്തിന് ശേഷം ഒഴിവാക്കാനാണ് പോലിസിന്റെ തീരുമാനം.
Next Story

RELATED STORIES

Share it