ശ്രീരാമകൃഷ്ണന്‍ മുന്‍ മന്ത്രി ശിവദാസമേനോനെ സന്ദര്‍ശിച്ചു

മഞ്ചേരി: മുന്‍ ധനകാര്യമന്ത്രി ടി ശിവദാസമേനോനെ നിയുക്ത സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സന്ദര്‍ശിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് മഞ്ചേരിയിലെ മകളുടെ വീടായ 'നീതിയി ലേക്ക് മുന്‍ എസ്എഫ്‌ഐ അംഗമായിരുന്ന ശ്രീരാമകൃഷ്ണന്‍ അനുഗ്രഹം തേടിയെത്തിയത്.
ശ്രീരാമകൃഷ്ണന്‍ ഒറ്റപ്പാലം ഗവ. കോളജില്‍ പഠിക്കുന്ന കാലത്ത് പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലായിരുന്നു താമസം. അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ശിവദാസമേനോന് എസ്എഫ്‌ഐ യൂനിറ്റിന്റെ ചുമതലകൂടിയുണ്ടായിരുന്നതിനാല്‍ ഇരുവരും സുപരിചിതരാണ്. 1987 മുതല്‍ 90 വരെയാണ് ശ്രീരാമകൃഷ്ണന്‍ പാലക്കാട്ട് എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചത്. ഇത്ര ചെറുപ്പത്തിലേ സ്പീക്കറായതില്‍ സന്തോഷമുണ്ട്- 83കാരനായ ശിവദാസമേനോന്‍ പറഞ്ഞു. 1987ലും 1996ലം ശിവദാസമേനോന്‍ മന്ത്രിയായിരുന്നു.
Next Story

RELATED STORIES

Share it