Flash News

ശുഹൈബ് വധം: സിബിഐ അന്വേഷണത്തിന് സ്‌റ്റേ

ശുഹൈബ് വധം: സിബിഐ അന്വേഷണത്തിന് സ്‌റ്റേ
X
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണത്തിന് സ്റ്റേ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ് സ്‌റ്റേ ചെയ്തത്.ശുഹൈബിന്റെ കുടുംബം നല്‍കിയ ഹരജിയിലാണ് സിബിഐ അന്വേഷണത്തിന് ജസ്റ്റിസ് കമാല്‍ പാഷ ഉത്തരവിട്ടത്. സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹോക്കടതി ഉത്തരവ്. കേസില്‍ 23ന് വിശദമായ വാദം കേള്‍ക്കും.



മാര്‍ച്ച് ഏഴിനാണ് ശുഹൈബ് വധക്കേസ് സിബിഐക്ക് വിട്ടുകൊണ്ട് ജസ്റ്റിസ് കമാല്‍ പാഷ ഉത്തരവിട്ടത്. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല. ശുഹൈബിന്റേത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണെന്നുംപ്രതികളായ സിപിഎമ്മുകാര്‍ക്കെതിരെ യുഎപിഎ പ്രകാരം നടപടി വേണമെന്നും കോടതി പറഞ്ഞിരുന്നു.
കേസന്വേഷിച്ച പോലീസിനെതിരെ കടുത്ത വിമര്‍ശനമുന്നയിച്ച കോടതി ശരിയായ അന്വേഷണത്തിലൂടെ മാത്രമേ നീതി നടപ്പാക്കാന്‍ കഴിയൂ എന്നും ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കഴിയില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. പോലീസ് അന്വേഷണത്തില്‍ ശുഹൈബിന്റെ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ട്. ഇപ്പോള്‍ പിടിയിലായ പ്രതികള്‍ ആരുടെയോ കൈയിലെ ആയുധങ്ങളാണ്. അന്വേഷണ സംഘത്തിന്റെ കൈ കെട്ടിയിട്ടതായി തോന്നുന്നു. പ്രതികളെ കൈയ്യില്‍ കിട്ടിയിട്ടും ആയുധം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it