kannur local

ശുദ്ധ ജലക്ഷാമം രൂക്ഷം; ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികില്‍സ മുടങ്ങുന്നു

പഴയങ്ങാടി: ശുദ്ധജലക്ഷാമം രൂക്ഷമായതോടെ താവം ഗവ. —ആയുര്‍വേദ ആശുപത്രിയില്‍ ഇക്കുറിയും കിടത്തിച്ചികില്‍സ മുടങ്ങി. ചെറുകുന്ന് പഞ്ചായത്തിലെ താവത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ആരംഭിച്ച ഗവ.— ആയുര്‍വേദ ആശുപത്രിയിലാണ് ശുദ്ധജലക്ഷാമം കാരണം കിടത്തിച്ചികില്‍സ മുടങ്ങിയിരിക്കുന്നത്.
ആശുപത്രിവളപ്പിലെ ഉപ്പുവെള്ളമുള്ള കിണറാണ് ഏക ആശ്വാസം. ഇതിലെ വെള്ളം കൊണ്ടാണ് ആശുപത്രിയിലെത്തുന്നവര്‍ പ്രാഥമികാവശ്യം നിറവേറ്റുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
കിടത്തി ചികില്‍സ അത്യാവശ്യമായി വരുന്ന രോഗികള്‍ ഉപ്പുവെള്ളം ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ ഒറ്റദിവസം കൊണ്ട് തന്നെ മടങ്ങുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. ഏഴ് ജീവനക്കാരും രണ്ടു ഡോക്ടര്‍മാരും ഇവിടെ ജോലിചെയ്യുന്നുണ്ട്.
ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തുന്നത്. രണ്ട് മഴവെള്ള സംഭരണികള്‍ ഉണ്ടെങ്കിലും ഒന്ന് ഉപയോഗശൂന്യമാണ്. ഒന്നില്‍ നിന്നുള്ള വെള്ളമാണ് കുടിക്കാന്‍ ഉപയോഗിക്കുന്നത്.
വേനല്‍ കനക്കുമ്പോള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട ഗതികേടിലാണ് ആയുര്‍വേദ ആശുപത്രി ജീവനക്കാര്‍.
Next Story

RELATED STORIES

Share it