Pathanamthitta local

ശുദ്ധജല വിതരണ ടാപ്പുകളില്‍ നിന്ന് ജലചൂഷണം തടയാന്‍ നടപടിയെടുക്കണം



തിരുവല്ല: കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജല വിതരണ ടാപ്പുകളില്‍ നിന്നും ജലചൂഷണം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഉപയോഗശൂന്യമായ പൊതു ടാപ്പുകള്‍ വിച്ഛേദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പന നടത്തുന്ന മല്‍സ്യങ്ങളില്‍ മാരകമായ വിഷവസ്തുക്കള്‍ ഉപയോഗിക്കുന്നതായുള്ള പരാതിക്ക് മറുപടിയായി മല്‍സ്യ കച്ചവടകേന്ദ്രങ്ങളില്‍ നിന്നു സാംപിളുകള്‍ ശേഖരിച്ച് പരിശോധന ആരംഭിച്ചതായി ഭക്ഷ്യ സുരക്ഷാ വിഭാഗം യോഗത്തെ അറിയിച്ചു. കൂടാതെ സ്വകാര്യ വ്യക്തികള്‍ വിതരണം ചെയ്യുന്ന വെള്ളന്നെ കുറിച്ചുള്ള ആക്ഷേപത്തില്‍ ആവശ്യമായ പരിശോധന നടത്തുമെന്നും ഭക്ഷ്യ സുരക്ഷാ  വിഭാഗം യോഗത്തില്‍ ഉറപ്പ് നല്‍കി.കൃഷി ഭവനുകളില്‍ കെട്ടിക്കിടക്കുന്ന ട്രാക്ടറുകള്‍, കാടുവെട്ടി യന്ത്രങ്ങള്‍ ഇടങ്ങിയവ കര്‍ഷകര്‍ക്ക് ഉപയോഗപ്രദമാക്കാന്‍ നടപടി ഉണ്ടാവണമെന്നും യോഗം അധികാരികളോട് ആവശ്യപ്പെട്ടു. കൃഷിനാശം സംഭവിച്ചതിന് നഷ്ടപരിഹാരമായി കുറ്റൂര്‍ പഞ്ചായത്തിന് രണ്ടു ലക്ഷം രൂപാ അനുവദിച്ചതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.തഹസീല്‍ദാര്‍ തുളസീധരന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രഫ. അലക്‌സാണ്ടര്‍, കെ ശാമുവേല്‍, എം ബി നൈനാന്‍, ഒ എ തോമസ്, വിനോദ് ,ബോളിവര്‍ഗീസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it