malappuram local

ശീതളപാനീയ പൊടിയില്‍ കലര്‍ത്തി കടത്തിയ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: ശീതളപാനീയ പൊടിയില്‍ പൊടിച്ചുചേര്‍ത്ത് കടത്തിയ 633 ഗ്രാം സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ സംശയം തോന്നി ഇന്റലിജന്‍സ് വിഭാഗം നിര്‍ഗമന കവാടത്തില്‍ തടയുകയായിരുന്നു.
പരിശോധനയില്‍ ഇയാളുടെ ചെക്ക് ഇന്‍ ബാഗേജില്‍ നിന്നും ശീതളപാനീയ പൊടിയുടെ നാല് പഌസ്റ്റിക്ക് ബോട്ടിലുകള്‍ കണ്ടെടുത്തു. ഇതിലെ മിശ്രിതം സ്വര്‍ണപണിക്കാരെകൊണ്ട് പരിശോധിച്ചതില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് വിപണിയില്‍ 19,53758 രൂപ വിലവരും. മറ്റൊരു സംഭവത്തില്‍ മാല രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 232 ഗ്രാം സ്വര്‍ണവും കസ്റ്റംസ് കണ്ടെടുത്തു.
ചെറിയ മോട്ടോറിനകത്ത് സ്വര്‍ണചെയിനുകള്‍ ഇട്ടശേഷം പുറത്ത് റബ്ബര്‍സ്ടിപ്പുകള്‍ ഇട്ട് കുക്കറിനകത്താണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. രണ്ട് സ്വര്‍ണചെയിനുകളാണ് ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ചത്. 232 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. വിപണിയില്‍ 7,15256 രൂപ വിലവരും.
Next Story

RELATED STORIES

Share it