Flash News

ശിവസേനാ നേതാവിനെയും പ്രവര്‍ത്തകനെയും വെടിവെച്ചു കൊന്നു

ശിവസേനാ നേതാവിനെയും പ്രവര്‍ത്തകനെയും വെടിവെച്ചു കൊന്നു
X
പൂണെ: രണ്ട് ശിവസേനാ പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു. ശിവസേനാ നേതാവ് സജ്ഞയ് കോത്താര്‍, പ്രവര്‍ത്തകനായ വസന്ത് തുബെ എന്നിവരാണ് ഒരു സംഘം നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഇരുവരുടെയും നേര്‍ക്ക് വെടിവയ്ക്കുകയായിരുന്നു.വെടിയേറ്റ് വീണ ശേഷം ഇരുവരെയും സംഘം കുത്തിപരിക്കേല്‍പ്പിക്കുകയും ചെയ്തു.കോത്താലി പോലിസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം.



സംഭവം പോലിസിനെ അറിയിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് മൃതദേഹങ്ങള്‍ കുറേ സമയം റോഡില്‍ കിടന്നതായി റിപ്പോര്‍ട്ടുണ്ട.്
കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ശിവസേന പ്രവര്‍ത്തകര്‍ പൂനെ-അഹമ്മദ്‌നഗര്‍ റോഡ് ഉപരോധിച്ചു.
Next Story

RELATED STORIES

Share it