kozhikode local

ശാസ്ത്രം പറഞ്ഞും പങ്കുവച്ചും കുട്ടികളുടെ ശാസ്ത്രജാലകം ശ്രദ്ധേയമായി



കോഴിക്കോട്: ശാസ്ത്രാവ  ബോധവാരത്തിന്റെ ഭാഗമായി മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ശാസ്ത്രം പറഞ്ഞും പങ്കുവെച്ചും നടന്ന ‘ശാസ്ത്രജാലകം’ ശ്രദ്ധേയമായി. ഐതിഹ്യങ്ങളേയും കെട്ടുകഥകളേയും ശാസ്ത്രമായി അവതരിപ്പിക്കുന്നതിനെതിരേ അറിവ് ആര്‍ജിച്ചും പകര്‍ന്നു നല്‍കിയും  ജില്ലയിലെ വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു.വിഖ്യാത ശാസ്ത്രജ്ഞരായ മാഡം ക്യൂറിയുടേയും സിവി രാമന്റേയും ജന്മദിനമായ നവംബര്‍ 7 ന് തുടങ്ങി ശാസ്ത്രവബോധ പ്രചാരണത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമായ നവംബര്‍ 14 വരെ കേരളം ശാസ്ത്രാവബോധവാരമായി കൊണ്ടാടുകയാണ്. മേഖലാ ശാസ്ത്രകേന്ദ്രം, സിഡബ്ല്യുആര്‍ഡിഎം, ഐഐഎസ്ആര്‍, മലബാര്‍  ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, എന്‍ഐടി, കേരള സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ്, മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ വിവിധ ഗവേഷണ വിഭാഗങ്ങള്‍ എന്നിവയുടെ പ്രദര്‍ശനങ്ങളും വിദ്യാര്‍ഥികളും, ശാസ്ത്രജ്ഞരുമായി മുഖാമുഖവും ചേര്‍ന്ന്് അറിവിന്റെ അനന്ത വാതായനങ്ങളാണ് ശാസ്ത്രകുതുകികള്‍ക്ക് മുമ്പില്‍ തുറക്കപ്പെട്ടത്.ശാസ്ത്രകൗതുകം പരിപാടി കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഡി പി ഗോഡ്‌വിന്‍ സാമ്രാജ് ഉദ്ഘാടനം ചെയ്തു. പ്രഫ. കെ ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി രാഹുല്‍,ഡോ. പ്രകാശ്കുമാര്‍,  ഡോ. അബ്രഹാം ടി മാത്യു, ഡോ. രാജീവ്, സി എം സുശാന്ത്, ശങ്കര്‍, ഡോ. കെ കെ വിജയന്‍,പി എസ് ഷീബ സംസാരിച്ചു.കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍, കേരള ലൈബ്രറി കൗണ്‍സില്‍,പൊതു വിദ്യാഭ്യാസ വകുപ്പ്, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവര്‍ സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 14 ന് കാലത്ത് 10 ന് ടൗണ്‍ ഹാളില്‍ കേരള റാലി ഫോര്‍ സയന്‍സ് പരിപാടിയോടെ ശാസ്ത്ര വാരാചരണം സമാപിക്കും. മുഖ്യമന്ത്രി  പിണറായി വിജയന്‍ സംസാരിക്കും. ഉച്ചയ്ക്ക് ശേഷം ശാസ്ത്രാഭിമുഖ്യമുള്ള കുട്ടികള്‍ക്കായി ശാസ്ത്രപാര്‍ലമെന്റും, തുടര്‍ന്ന് ശാസ്ത്രബോധം ഇന്ത്യയില്‍ -നെഹ്‌റുവിന്റെ കാലഘട്ടത്തില്‍ സെമിനാറും നടക്കും.
Next Story

RELATED STORIES

Share it