ശശിക്കെതിരായ പരാതി സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നം: കാനം രാജേന്ദ്രന്‍

കോഴിക്കോട്: പി കെ ശശി എംഎല്‍എയ്‌ക്കെതിരായ ആരോപണം സിപിഎമ്മിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പരാതിക്കാരി പാര്‍ട്ടിക്കാണ് പരാതി നല്‍കിയത്. പോലീസിന് പരാതി നല്‍കിയാല്‍ അവര്‍ അതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കുട്ടനാട്ടിലെ പാരമ്പരാഗത കൃഷിരീതികള്‍ മാറ്റണം എന്ന പി എച്ച് കുര്യന്റെ അഭിപ്രായം സെമിനാറിന്റെ ഭാഗമായി പറഞ്ഞതാവാം എന്നും കര്‍ഷകന്റെ മകനായ കുര്യന്‍ ഒരിക്കലും കൃഷിയ്ക്കും കൃഷിക്കാര്‍ക്കുമെതിരായി സംസാരിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീകള്‍ രംഗത്തുവന്നാല്‍ പിന്തുണയ്ക്കുന്നത് അപ്പോള്‍ നോക്കും. ഗ്രഹണ സമയത്ത് ഞാഞ്ഞൂലുകള്‍ തലപൊക്കുമെന്ന് എം എം മണി പറഞ്ഞത് തന്നെ കുറിച്ചല്ലെന്ന് കാനം ചൂണ്ടിക്കാട്ടി. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ എം എം മണിക്ക് അവരുടെ നിലപാടാണെന്നും ഞങ്ങള്‍ക്ക് ഞങ്ങളടെ നിലപാടുണ്ടെന്നും കാനം വ്യക്തമാക്കി.കടവും പുഴകളും ജലവും വേണമെന്ന് പറയുന്നത് മനുഷ്യരാശിയെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്.ഏററവും നല്ല പ്രകൃതി സംരക്ഷകര്‍ കൃഷിക്കാരാണ്.പ്രളയത്തിന്റെ അനുഭവം മനസിലാക്കി പ്രവര്‍ത്തിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും തയ്യാറാകണം. കൃഷി തുടരുന്ന കൃഷിക്കാരന് സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇത്തരത്തില്‍ നിലപാടു സ്വീകരിച്ചാലേ കൃഷിക്കാരന് കാര്‍ഷിക മേഖലയില്‍ നിലയുറപ്പിക്കാന്‍ സാധിക്കുകയുള്ളു.പ്രകൃതി ദുരന്തം ഉണ്ടായ കേരളത്തെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണം.സംസ്ഥാനത്തെ സഹായിക്കേണ്ട ബാധ്യത കേന്ദ്ര സര്‍ക്കാറിനുണ്ട്.ദുരിത കെടുതി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനോട് കരുണ കാണിച്ചില്ലെങ്കില്‍ യോജിച്ച സമരത്തിന് എല്ലാവരും തയ്യാറാകണം.കാനം രാജേന്ദ്രന്‍ പറഞ്ഞു.സിപിഐ കേന്ദ്ര സെക്രട്ടറിയററ് അംഗം കെ ഇ ഇസ്മയില്‍,എഐടിയുസി സംസ്ഥാന സെക്രട്ടറി കെ പി രാജേന്ദ്രന്‍,വി ചാമുണ്ണി, പി വസന്തം,മഹേഷ് കക്കത്ത്, മന്ത്രി കെ രാജു,സത്യന്‍ മൊകേരി സംസാരിച്ചു.
Next Story

RELATED STORIES

Share it