Flash News

ശശികലയുടെ കുടുംബത്തിന്റെ കേന്ദ്രങ്ങളിലെ റെയ്ഡ് തീര്‍ന്നു



ചെന്നൈ: അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയുടെ കുടുംബത്തിന്റെ കേന്ദ്രങ്ങളില്‍ നടത്തുന്ന റെയ്ഡ് ഏതാണ്ടു കഴിഞ്ഞെന്ന് ആദായനികുതി ഉദ്യോഗസ്ഥന്‍.എന്നാല്‍ റെയ്ഡില്‍ എന്തെല്ലാമാണു പിടിച്ചെടുത്തതെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയില്ല. പരിശോധന കഴിഞ്ഞെന്നും ഇപ്പോള്‍ മൊഴി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.നികുതിവെട്ടിപ്പ് കണ്ടുപിടിക്കാനാണു 187 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയത്. ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണു റെയ്ഡ് നടത്തിയത്.
Next Story

RELATED STORIES

Share it