Flash News

ശമ്പളം ചോദിച്ചതിന് യുവതി പതിമൂന്നുകാരന്റെ കൈ മുറിച്ചുമാറ്റി

ശമ്പളം ചോദിച്ചതിന് യുവതി പതിമൂന്നുകാരന്റെ കൈ മുറിച്ചുമാറ്റി
X


ലാഹോര്‍:ശമ്പളം ചോദിച്ച പതിമൂന്നുകാരന്റെ കൈ യുവതി അറുത്തുമാറ്റി. കഴിഞ്ഞ ദിവസം ഷെയ്ഖ്പുരയിലാണ് സംഭവം. ശമ്പളം ചോദിച്ചതിന് ഇര്‍ഫാന്‍ എന്ന പതിമൂന്നുകാരന്റെ കൈ ഷഫ്ഖത് ബീബി എന്ന യുവതി അറുത്തുമാറ്റുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ഷഫ്ഖത് ബീബിയുടെ വീട്ടില്‍ മാസം 3000 രൂപ ശമ്പളത്തില്‍ ഇര്‍ഫാന്‍ ജോലി ചെയ്തുവരികയായിരുന്നുവെന്ന് മാതാവ് ജന്നത് ബീബി പോലീസിന് മൊഴി നല്‍കി. കഴിഞ്ഞ ഒരു മാസത്തെ ശമ്പളം ചോദിച്ചതിന് ഇര്‍ഫാനുമായി ഷഫ്ഖത് തര്‍ക്കത്തിലാവുകയും ഒടുവില്‍ വൈക്കോല്‍ മുറിക്കുന്ന മെഷീന്‍ ഉപയോഗിച്ച് കുട്ടിയുടെ കൈ അറുത്തുമാറ്റുകയുമായിരുന്നുവെന്നും മാതാവ് പറഞ്ഞു.
പരാതിയുമായി കുട്ടിയുടെ മാതാവ് പോലീസിനെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അവര്‍ തയ്യാരായില്ല. തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് യുവതിയെയും സഹോദരനെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story

RELATED STORIES

Share it