Flash News

ശബരിമലയിലെ കൊടിമരത്തില്‍ ഒഴിച്ചത് മെര്‍ക്കുറി, മൂന്നുപേര്‍ കസ്റ്റഡിയില്‍

ശബരിമലയിലെ കൊടിമരത്തില്‍ ഒഴിച്ചത് മെര്‍ക്കുറി, മൂന്നുപേര്‍ കസ്റ്റഡിയില്‍
X


പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പ്രതിഷ്ഠിച്ച സ്വര്‍ണക്കൊടിമരത്തില്‍ കേടുപാട് കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലിസ് കസ്റ്റഡിയിലെടുത്തു.
ആ്ന്ധ്രാ സ്വദേശികളാണ് കസ്റ്റഡിയിലായിട്ടുള്ളത്.
സിസിടിവി ദൃശ്യങ്ങളില്‍ സംശയകരമായ പെരുമാറ്റം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. പ്രതിഷ്ഠാച്ചടങ്ങുകളോടനുബന്ധിച്ച് കൊടിമരത്തിന് സമീപമുണ്ടായിരുന്ന ഇവര്‍ പെട്ടെന്നു തന്നെ പമ്പയിലേക്ക് തിരിച്ചുപോയതായി ശ്രദ്ധയില്‍പ്പെട്ട പോലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
സ്വര്‍ണം പൂശിയ കൊടിമരത്തിന്റെ ചില ഭാഗത്ത് നിറംമാറ്റം വന്നത് മെര്‍ക്കുറി ഒഴിച്ചതിനെത്തുടര്‍ന്നാണെന്നാണ് വിദഗ്ദപരിശോധനയില്‍ കണ്ടെത്തിയിട്ടുള്ളത് .
രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കൊടിമരം മനപൂര്‍വം കേടുപാട് വരുത്തിയതാണിതെന്ന നിഗമനത്തില്‍ത്തന്നെയാണ് അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ഡിജിപി: ടി.പി. സെന്‍കുമാറിനു പരാതി നല്‍കിയിരുന്നു.
നിര്‍മാണം ഏറ്റെടുത്തു നടത്തുന്നവര്‍ തമ്മിലുള്ള കുടിപ്പകയാകാം സംഭവത്തിന് പിന്നിലെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം സ്വര്‍ണം പൂശുന്ന പ്രവൃത്തിക്കായി കൊടിമരത്തിനു സമീപം സൂക്ഷിച്ചിരുന്ന മെര്‍ക്കുറി ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ തൊഴിലാളികളുടെ അശ്രദ്ധമൂലം കൊടിമരത്തില്‍ വീണതാണോയെന്ന സംശയവും ഉയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it