Flash News

ശക്തമായി ആക്രമിക്കും : യുഎസിന് താക്കീതുമായി ഉത്തര കൊറിയ

ശക്തമായി ആക്രമിക്കും : യുഎസിന് താക്കീതുമായി ഉത്തര കൊറിയ
X


പ്യോങ്‌യാങ്: ശക്തമായ ആക്രമണമുണ്ടാവുമെന്ന് യുഎസിനു മുന്നറിയിപ്പുമായി ഉത്തര കൊറിയ. ഉത്തര കൊറിയയുടെ ആണവ, മിസൈല്‍ വികസന നീക്കങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും പരീക്ഷിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്റെ പ്രഖ്യാപനം പുറത്തുവന്ന പശ്ചാത്തലത്തിലാണ് ഉത്തര കൊറിയയുടെ പ്രഖ്യാപനം.

തങ്ങള്‍ ശക്തമായ സൈനിക നടപടി ആരംഭിച്ചാല്‍ ദക്ഷിണ കൊറിയയിലോ സമീപ മേഖലകളിലോ വിന്യസിച്ച യുഎസ് അധിനിവേശ സൈനിക സംഘങ്ങളെ മാത്രമല്ല ബാധിക്കുകയെന്നും യുഎസിനെ ചാരമാക്കി മാറ്റാന്‍വരെ സാധിക്കുമെന്നും ഉത്തര കൊറിയയുടെ ഭരണകക്ഷി വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ മുഖപത്രം ദ റോദോങ് സിന്‍മുനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ആണവ പരീക്ഷണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനോട് കര്‍ശനമായ നിലപാടുമായാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുപോവുന്നത്. യുഎന്‍ രക്ഷാസമിതി ഉപരോധങ്ങള്‍ മറികടന്നും ഏക സഖ്യകക്ഷിയായ ചൈനയുടെ താക്കീതുകള്‍ തിരസ്‌കരിച്ചും ആണവ പദ്ധതിയുമായി മുന്നോട്ടുപോവുന്ന ഉത്തരകൊറിയന്‍ നിലപാടിനെതിരേ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. ഉത്തര കൊറിയയുമായി നയതന്ത്രത്തിന്റെ പേരില്‍ പാലിച്ച ക്ഷമ അവസാനിപ്പിക്കേണ്ട സമയമായെന്ന് യുഎസ്് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് അടുത്തിടെ നടത്തിയ ദക്ഷിണ കൊറിയ, ജപ്പാന്‍ സന്ദര്‍ശനത്തിനിടെ അഭിപ്രായപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it