kozhikode local

വ്യാപാരി നേതാവിനു നേരെ അക്രമം: രണ്ടുപേര്‍ അറസ്റ്റില്‍

വാണിമേല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി വാണിമേല്‍ പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കവൂര്‍ ജലീലിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ നടത്തിയ ഹര്‍ത്താല്‍ പൂര്‍ണം. ഭൂമിവാതുക്കല്‍ വയല്‍ പീടിക തുടങ്ങിയ സ്ഥലങ്ങളില്‍ കടകള്‍ അടച്ചിട്ടു.
സംഭവത്തോടനുബന്ധിച്ച് മാമ്പിലാക്കൂല്‍ സ്വദേശികളായ കെ കെ കുഞ്ഞബ്ദുല്ല, മാമ്പിലാക്കൂല്‍ സജീര്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വ്യാപാരികളുടെ യോഗം കഴിഞ്ഞ് തിരിച്ചു പോവുകയായിരുന്ന ജലീലിനെ ഒരു സംഘമാളുകള്‍ കൂട്ടമായി അക്രമിക്കുകയായിരുന്നു. പരിക്കേറ്റ ജലീലിനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജലീലിന്റെ പരാതിയില്‍ വളയം പോലിസ് കേസെടുത്തിട്ടുണ്ട്. ജലീല്‍ അക്രമിച്ചു എന്ന പരാതിയില്‍ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ചില വ്യാപാരികളും കെട്ടിട ഉടമകളും തമ്മില്‍ ഇടക്കാലത്ത് ഉണ്ടായ പ്രശ്‌നത്തിന്റെ തുടര്‍ച്ചയായി ഒരാഴ്ച മുമ്പ് കല്ലില്‍ മൂസ മാസ്റ്റര്‍ ചെയര്‍മാനായ സഹകരണ ബാങ്ക്  ബഹിഷ്‌കരിക്കണമെന്ന് വ്യാപാരികള്‍ തീരുമാനമെടുത്തിരുന്നു. ഇത് പ്രചരിപ്പിക്കാനായി തയ്യാറാക്കിയ നോട്ടീസില്‍ മൂസ മാസ്റ്ററെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതാണെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം രാത്രി വ്യാപാരി നേതാവിന് മര്‍ദനമേറ്റത്
വാണിമേല്‍: വ്യാപാരി വ്യവസായി ഏകോപന സമിതി വാണിമേല്‍ യുണിറ്റ് ജനറല്‍ സക്രട്ടരി ജലീല്‍ കവുരിനെ ഇരുട്ടിനെറെ മറവില്‍ ഒരു പറ്റം സാമൂഹ്യദ്രോഹികള്‍ സംഘം ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചതില്‍ വാണിമേല്‍ യുനിറ്റ് വ്യാപാരി വ്യവസായി സംയുക്ത കമ്മിറ്റി യോഗം അപലിപിച്ചു.
പോലിസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. വ്യാപാരിര വ്യവസായി ഏകോപന സമതി പ്രസിഡന്റ് കെ പി മൊയ്തു അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് തേറത്ത് കുഞ്ഞികൃഷ്ണന്‍ണന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.
കെ വി വി എസ് മണ്ഡലം സെക്രട്ടറി കണേക്കല്‍ അബ്ബാസ്, കെ പി കുഞ്ഞമ്മത്, കെ പി അമ്മദ് ഹാജി, വി പി മുജീബ്, അഹമദ് കുട്ടി മുളിവയല്‍, സത്യന്‍ സി വി, നിസാര്‍ ടി, അമ്മത് പടിക്കലക്കണ്ടി, വി വി ആലിക്കുട്ടി, ജലീല്‍ ചാലക്കണ്ടി, അസീസ് പി പി സംസാരിച്ചു.
Next Story

RELATED STORIES

Share it