kozhikode local

വ്യാപക പരിശോധന; സ്‌ഫോടക വസ്തുക്കളും വാഹനങ്ങളും പിടികൂടി

താമരശ്ശേരി: താമരശ്ശേരി മേഖലയില്‍ കരിങ്കല്‍ ക്വാറികളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ സ്‌ഫോടവസ്തുക്കളും വാഹനങ്ങളും പിടികൂടി. പത്തോളം സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇടുക്കി ഇരുമ്പു പാലം കാടാശ്ശേരി കെ കെ സജീവന്‍, തമിഴ്‌നാട് സ്വദേശികളായ പെരുമാള്‍, രമേശ് എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. താമരശ്ശേരി, കോടഞ്ചേരി, കട്ടിപ്പാറ പഞ്ചായത്തുകളിലെ അനധികൃത ക്വാറികളിലാണ് പരിശോധന നടത്തിയത്. സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമെ ഹിറ്റാച്ചി, കംപ്രസര്‍ ഘടിപ്പിച്ച ട്രാക്ടറുകള്‍, എസ്‌കലേറ്റര്‍, ഡൈനാമോ, മോട്ടോര്‍ സൈക്കിളുകള്‍, ടിപ്പറുകള്‍, മോട്ടോര്‍ പമ്പു സെറ്റുകള്‍, ഫ്യൂസ് വയറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു.
മിക്ക ക്വാറികളും അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. യാതൊരു അനുമതിയുമില്ലാതെയാണ് രാഷ്ട്രീയ നേതാക്കളടക്കമുള്ളവരുടെ ബിനാമികള്‍ ഈ പ്രദേശങ്ങളില്‍ വര്‍ഷങ്ങളായി സംഘടിത രൂപത്തില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നത്. കട്ടിപ്പാറ പഞ്ചായത്തിലെ പുല്ലാഞ്ഞിമേട്ടില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ക്വാറികളിലും അമ്പായത്തോട് നാല് ക്വാറികളിലും കോടഞ്ചേരി പഞ്ചായത്തിലെ ഇരൂട് രണ്ടും സമീപ പ്രദേശങ്ങളിലെ മൂന്നും ക്വാറികളിലാണ് ഇന്നലെ രാവിലെ മുതല്‍ വ്യാപക പരിശോധന നടന്നത്.
പോലിസും വിജിലന്‍സും നാലു ഗ്രൂപ്പുകളായി തിരഞ്ഞാണ് പരിശോധന നടത്തിയത്. ആന്റി കറപ്ഷന്‍ സ്‌ക്വാഡിനു പുറമേ താമരശ്ശേരി സിഐടിഎ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള എസ്‌ഐ സായൂജ് കുമാര്‍, കൃഷ്ണന്‍ കുട്ടി, കെ എം ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it