വ്യാജ മുന്നറിയിപ്പ്: അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: നിപാ വൈറസ് ബാധ കോഴികളിലൂടെ പടരുന്നുവെന്ന കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരേ കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ നിര്‍ദേശിച്ച പ്രകാരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  ഇന്ത്യന്‍ ശിക്ഷാ നിയമം 468,471, കേരളാ പോലിസ് ആക്റ്റിലെ 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കുകയും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ക്കു പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് അന്വേഷണം. ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും വ്യാജ പോസ്റ്റ് ഫോര്‍വേഡ് ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
Next Story

RELATED STORIES

Share it