Gulf

വോളന്റിയര്‍മാര്‍ ത്യാഗ സന്നദ്ധരാവണം: അബ്ദുല്ല സഅദി

വോളന്റിയര്‍മാര്‍ ത്യാഗ സന്നദ്ധരാവണം: അബ്ദുല്ല സഅദി
X


ദമ്മാം: സാന്ത്വന പ്രവര്‍ത്തകര്‍ സേവന രംഗത്ത് ത്യാഗ സന്നദ്ധരാവണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സഹായി ചെയര്‍മാന്‍ അബ്ദുല്ല സഅദി ചെറുവാടി പറഞ്ഞു. ഐസിഎഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വഫ്വ വോളന്റിയര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രളയ സമയത്ത് സാന്ത്വനം വോളന്റിയര്‍മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പ്രശംസനീയമാണ്. സെല്‍ഫി ഭ്രമം ഇന്ന് വലിയൊരു വിപത്തായി ആപല്‍ഘട്ടങ്ങളില്‍ സമൂഹത്തെ പിടിമുറുക്കിയിരിക്കുകയാണ്. ഇത്തരം വിപത്തുകള്‍ക്കെതിരേ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. സെന്‍ട്രല്‍ വെല്‍ഫെയര്‍ പ്രസിഡന്റ് അഹമ്മദ് നിസാമി അധ്യക്ഷത വഹിച്ച സംഗമം മുഹമ്മദ് കുഞ്ഞി അമാനി ഉദ്്ഘാടനം ചെയ്തു. ശിഹാബുദ്ദീന്‍ ഹിമമി പ്രാര്‍ഥന നടത്തി. അന്‍വര്‍ കളറോഡ്, സലീം പാലച്ചിറ, അബ്ദുല്‍ റസാഖ് സഖാഫി ആശംസകള്‍ നേര്‍ന്നു. അബ്ദുല്‍ സമദ് മുസ്ല്യാര്‍, ശരീഫ് സഖാഫി, റാഷിദ് കോഴിക്കോട്, മുഹമ്മദ് റഫീഖ്, അബ്ബാസ് തെന്നല, ഉമര്‍ സഅദി, മുനീര്‍ തോട്ടട, കെ എം കെ മഴൂര്‍, നൂറുദ്ദീന്‍ തൃശൂര്‍, അബ്ദുര്‍റഹ്മാന്‍ പുത്തനത്താണി, അഹമ്മദ് തോട്ടട, സലീം ഓലപ്പീടിക നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it