Pathanamthitta local

വൈവിധ്യമാര്‍ന്ന പരിപാടികളോടെ ലോക മണ്ണ് ദിനാഘോഷം

പത്തനംതിട്ട: ജില്ലാ മണ്ണു പര്യവേഷണ ഓഫിസിന്റെ ആഭിമുഖ്യത്തിന്‍ ലോക മണ്ണുദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ പി കെ  ജേക്കബ് അധ്യക്ഷത വഹിച്ചു. കേന്ദ്രാവിഷ്‌ക്യത സോയില്‍ ഹെല്‍ത്തു കാര്‍ഡ് പദ്ധതിയുടെ ഇലന്തൂര്‍ പഞ്ചായത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാംസണ്‍ തെക്കേതില്‍ നിര്‍വഹിച്ചു. സോയില്‍ ഹെല്‍ത്തു കാര്‍ഡ് പദ്ധതിയുടെ മികച്ച വിവര ശേഖരണത്തിന് കുടുബശ്രീ പ്രവര്‍ത്തകയായ പ്രിയാ കുമാരിക്ക്  ഏനാദിമംഗലം പ്രസിഡന്റ് പീതാ രമേശ് ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു.
ജില്ലയിലെ മികച്ച നെല്‍ കര്‍ഷകനായുളള 'ഹരിതാ' അവാര്‍ഡ് ലിജു കെ എസിനെ  കടമ്പനാട് പ്രസിഡന്റ് ആര്‍ അജീഷ് കുമാര്‍ പൊന്നാട അണിയിച്ചു. മികച്ച കര്‍ഷകനുളള 'ധരിത്രി' അവാര്‍ഡ് ബഹു. പ്രമാടം പഞ്ചായത്തു പ്രസിഡന്റ് റോബിന്‍  പീറ്റര്‍,  രാമക്യഷ്ണനായര്‍ക്കു നല്‍കി. സംസ്ഥാന തല മത്സരത്തിലെ ശാസ്ത്ര മേളയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ പ്രമാടം എച്ച്.എസിലെ  10ാം  ക്ലാസ് വിദ്യാര്‍ഥിനികളാ  ശ്രീനിധി,  അര്‍പ്പിത എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ മണ്ണ് പരിവേഷണ കേന്ദ്രം ഓഫീസര്‍ എസ് സുഷമ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ അനില്‍കുമാര്‍, പ്രമാടം ഗ്രാമപഞ്ചായത്ത് അംഗം കെ എസ് പ്രകാശ്, സോയില്‍ സര്‍വേ ഓഫീസര്‍ ബി ജെ സുല്‍ഫി, മണ്ണ് സംരക്ഷണ കേന്ദ്രം അസി. ഡയറക്ടര്‍ സി എ അനിത സംസാരിച്ചു.
ദിനാഘോഷങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് നടത്തിയ ഉപന്യാസ മത്സരങ്ങളില്‍ യു.പി വിഭാഗത്തില്‍ പെരുനാട് ബഥനി സെന്റ് മേരീസ് ഹൈസ്‌കൂളിലെ ഫാത്തിമ ഷാജഹാന്‍ ഒന്നാം സ്ഥാനവും കോന്നി റിപ്പബ്ലിക്കന്‍ സ്‌കൂളിലെ അര്‍ച്ചന സുരേഷ് രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്.എസ്.എസിലെ ആര്‍.ശ്രീനിധി ഒന്നാം സ്ഥാനവും തെങ്ങമം ഗവ. എച്ച്.എസ്.എസിലെ ആര്‍ ബി അനുപമ രണ്ടാം സ്ഥാനവും നേടി. പെന്‍സില്‍ ഡ്രോയിങ് യു.പി വിഭാഗത്തില്‍ പെരിങ്ങനാട് ടി.എം.ജി.എച്ച്.എസ്.എസിലെ ദേവു എസ്.പിള്ള ഒന്നാം സ്ഥാനവും ഇതേ  സ്‌കൂളിലെ എസ്.കെ ജബിയുള്ള രണ്ടാംസ്ഥാനവും നേടി.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്.എസ്.എസിലെ ഹിമ പി.ദാസ് ഒന്നാം സ്ഥാനവും പെരിങ്ങനാട് ടി.എം.ജി.എച്ച്.എസ്.എസിലെ എസ്.ആദിത്യന്‍ രണ്ടാം സ്ഥാനവും നേടി. പെയിന്റിംഗ് മത്സരത്തില്‍ യു.പി വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്.എസ്.എസിലെ സ്‌നേഹ എസ്.നായര്‍ ഒന്നാം സ്ഥാനവും പത്തനംതിട്ട അമൃത വിദ്യാലയത്തിലെ വി.ലക്ഷ്മിപ്രിയ രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പ്രമാടം നേതാജി എച്ച്.എസ്.എസിലെ ദേവു പി.ദാസ് ഒന്നാം സ്ഥാനവും കോന്നി റിപ്പബ്ലിക്കന്‍ സ്‌കൂളിലെ എസ്.സുജിത് രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കേറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it