വൈവിധ്യം നിലനില്‍ക്കാതെ ജനാധിപത്യം സാധ്യമല്ല: അരുന്ധതി റോയി

ഫറോക്ക്: ആദിവാസികള്‍ ക്കും ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും അവരുടെയും കൂടി സമൂഹമാണ് ഇതെന്നു ബോധ്യമാവണമെന്നും അവരുടെ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രതിരോധങ്ങള്‍ക്ക് ഇടംലഭിക്കണമെന്നും പ്രശസ്ത നോവലിസ്റ്റ് അരുന്ധതി റോയി പറഞ്ഞു. വൈവിധ്യമില്ലാതെ ജനാധിപത്യമില്ല. കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ അരുന്ധതി റോയി, ഫറോക്ക് ഇര്‍ശാദിയ കോളജ് വിദ്യാര്‍ഥി യൂനിയന്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.ജാതിപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതെ വിവേചനരാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്നത് അപൂര്‍ണമാണ്. സ്വത്വപ്രതിസന്ധികള്‍ തീക്ഷ്ണതയില്‍ തന്നെ അവതരിപ്പിക്കപ്പെടണം. എന്നാല്‍, സ്വത്വപ്രശ്‌നങ്ങളെ അതത് വിഭാഗങ്ങള്‍ തന്നെ പരിഹരിക്കട്ടെ എന്ന നിലപാടിലൂടെ സമീപിക്കുന്നതു ശരിയല്ല- അവര്‍ പറഞ്ഞു.പുസ്തകത്തെക്കുറിച്ച് സംവദിച്ചും വിദ്യാര്‍ഥികളുടെ അന്വേഷണങ്ങള്‍ക്കു മറുപടി പറഞ്ഞും അരുന്ധതി റോയി രാത്രി 12 വരെ കാംപസില്‍ ചെലവഴിച്ചു. രാത്രി 10 മണിക്ക് ഡല്‍ഹി ഐഐടിയിലെ അസി. പ്രഫസര്‍ ദിവാ ദിവേദിക്കൊപ്പം കാംപസിലെത്തിയ അരുന്ധതിയെ വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു സ്വീകരിച്ചു. രാത്രിയെ വകവയ്ക്കാതെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 500ഓളം വിദ്യാര്‍ഥികള്‍ അവരെ കേള്‍ക്കാനെത്തി. മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ്് ഹാപ്പിനസ് എന്ന സ്വ ന്തം കൃതിയെക്കുറിച്ചു സംസാരിച്ചാണ് റോയി പ്രഭാഷണം ആരംഭിച്ചത്. പുസ്തകം ഉയര്‍ത്തുന്ന രാഷ്ട്രീയത്തെയും സൂചകങ്ങളെയും പ്രഭാഷണം വരച്ചുകാണിച്ചു. വിദ്യാര്‍ഥിക ള്‍ക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാനും ഓട്ടോഗ്രാഫ് നല്‍കാനും സൗഹൃദം പങ്കുവയ്ക്കാനും സമയം കണ്ടെത്തിയാണ് അവര്‍ മടങ്ങിയത്.ഇര്‍ശാദിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ആര്‍ യൂസുഫ് ഉപഹാരം നല്‍കി. മാധ്യമം എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി എം ഇബ്രാഹീം, ഇര്‍ശാദിയ കോളജ് സ്റ്റുഡന്റ്‌സ് ഡീന്‍ പി ബി എം ഫര്‍മീസ്, അക്കാദമിക് ഡീന്‍ ജുനൈദ് ചൊനോര, ഹന അഷ്‌റഫ്, സന സൈനുദ്ദീന്‍, മുഹമ്മദ് സഫ്്‌വാന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it