ernakulam local

വൈപ്പിന്‍കരയില്‍ കൃത്രിമ കുടിവെള്ള ക്ഷാമം സൃഷ്ടിക്കാന്‍ ഗൂഢനീക്കം: എംഎല്‍എ

വൈപ്പിന്‍: വൈപ്പിന്‍ കരയിലെ കുടിവെള്ള വിതരണം പൂര്‍വസ്ഥിതിയിലാക്കണമെന്ന് എസ് ശര്‍മ എംഎല്‍എ ആവശ്യപ്പെട്ടു. നിലവില്‍ നല്‍കിവരുന്ന ശുദ്ധജലത്തിന്റെ അളവില്‍— ദിവസങ്ങളായി ഗണ്യമായ കുറവാണ്— വരുത്തിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതുമുതല്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടുകൊണ്ട് നടപടി ആവശ്യപ്പെട്ടുവരികയാണ്.
എന്നാല്‍ പമ്പുചെയ്യുന്ന വെള്ളത്തിന്റെ അളവില്‍ ഗണ്യമായി കുറവു വരുത്തിക്കൊണ്ട് വൈപ്പിന്‍കരയിലെ ശുദ്ധജല വിതരണം അട്ടിമറിക്കുന്നതിനുള്ള ഗൂഢനീക്കം നടക്കുന്നതായി ആക്ഷേപമുയര്‍ന്നുകഴിഞ്ഞു.
പരാതി വ്യാപകമായതിനെത്തുടര്‍ന്ന് എംഎല്‍എ ജലഅതോറിറ്റിയുടെ വൈപ്പിന്‍ മേഖലയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചുചേര്‍ക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ജലക്ഷാമം അനുഭവിക്കുന്ന പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് ത്രിതല പഞ്ചായത്ത് ചുമതലക്കാര്‍— വിശദീകരിച്ചു.
നിലവിലുണ്ടായിരുന്ന അളവില്‍ ശുദ്ധജലവിതരണം തുടരണമെന്നും ഇതില്‍ വീഴ്ചവരുത്താന്‍ അനുവദിക്കില്ലെന്നും എംഎല്‍എ വ്യക്തമാക്കി.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ അലംഭാവമാണ്— കാണിക്കുന്നത്.
സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിന് നേതൃത്വം നല്‍കുമെന്നും എംഎല്‍എ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it