kasaragod local

വൈദ്യുതി പോസ്റ്റുകളില്‍ പേരുകള്‍ എഴുതി കുഴപ്പമുണ്ടാക്കാന്‍ ശ്രമം

കാസര്‍കോട്: പൊതു സ്ഥലത്തെ വൈദ്യുതി പോസ്റ്റുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പേരെഴുതി ബോധപൂര്‍വം കുഴപ്പമുണ്ടാക്കാന്‍ ശ്രമം. കറന്തക്കാട്, നെല്ലിക്കുന്ന്, ചീരുംബ ഭഗവതി, ഭജനമന്ദിര റോഡ് എന്നിവിടങ്ങളിലെ വൈദ്യുതി പോസ്റ്റുകളിലാണ് പെയിന്റ് കൊണ്ട് ആര്‍എസ്എസ്, മിന്നല്‍ കേസരി ഫ്രണ്ട്, സിപിഎം, ഡിവൈഎഫ്‌ഐ എന്നിങ്ങനെ ശനിയാഴ്ച രാത്രി വ്യാപകമായി എഴുതിയത്. സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതറിഞ്ഞ് കാസര്‍കോട് എസ്‌ഐ പി അജിത്കുമാറിന്റെ നേതൃത്വതില്‍ പോലിസ് സ്ഥലത്തെത്തി വെളളപെയിന്റടിച്ച് മായ്ച്ചു കളഞ്ഞെങ്കിലും ഇന്നലെ രാവിലെ വീണ്ടും എഴുതിയ നിലയില്‍ കണ്ടെത്തി. ഇവര്‍ക്കെതിരേ പിസി 120 വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് എസ്‌ഐ അറിയിച്ചു.
Next Story

RELATED STORIES

Share it