thiruvananthapuram local

വേളി ആക്കുളം കായലില്‍ മാലിന്യം നിറഞ്ഞു; മല്‍സ്യങ്ങള്‍ ചത്തുപൊങ്ങുന്നു

തിരുവനന്തപുരം: മലിനീകരണം മൂലം തലസ്ഥാനത്തിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ വേളി-ആക്കുളം കായല്‍ ശോച്യാവസ്ഥയിലേക്ക്.
മാലിന്യം ഏറിയതോടെ ഇടയ്ക്കിടയ്ക്ക് കായലില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തു പൊങ്ങുന്നു. ആരോഗ്യ പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ ആശങ്കയിലാണ്. എന്‍എച്ച് ബൈപാസ് മുതല്‍ വേളി ബോട്ട് ക്ലബ് വരെയുള്ള ഭാഗങ്ങളില്‍ ചെറുതും വലുതുമായ നൂറു കണക്കിന് മല്‍സ്യങ്ങളാണ് ഇടയ്ക്കിടയ്ക്ക് ചത്തുപൊങ്ങുന്നത്.
ഇതോടെ വെള്ളം ലബോറട്ടിയില്‍ പരിശോധനയ്ക്കയച്ച് നടത്തിയ പഠനത്തില്‍ ഹൈപ്പോക്‌സിക് അഥവ വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതായി കണ്ടെത്തി. വേളി കായലും ബീച്ചും കൂടിച്ചേരുന്ന തൂക്കുപാലത്തിന് കീഴെ മല്‍സ്യങ്ങള്‍ ചത്തു പൊങ്ങി ഇവ ചീഞ്ഞ് നാറുന്നതിനാല്‍ ടൂറിസ്റ്റുകളും ഇവിടേക്ക് വരാന്‍ മടിക്കുന്നു.
വേനല്‍മഴയ്ക്ക് ശേഷമാണ് കയലിലെ ജലം കറുത്തതും മല്‍സ്യങ്ങള്‍ ചത്തുപൊങ്ങാന്‍ തുടങ്ങിയതെന്നും നാട്ടുകാര്‍ പറയുന്നു. നഗരത്തിലെ പ്രധാന തോടുകളെല്ലാം വന്നു ചേരുന്നത് വേളി കായലിലേക്കാണ്. കണ്ണമൂല തോടും കുളത്തൂര്‍ തോടുമാണ് പ്രധാനമായും ഇവിടെയെത്തുന്നത്.
എന്നാല്‍ കണ്ണമൂല തോട് ആമയിഴഞ്ചാന്‍, പട്ടം, ഉള്ളൂര്‍ തോടുകളെയും വഹിച്ചു കൊണ്ടാണ് ഇവിടേക്ക് വരുന്നത്. അതിനാല്‍ നഗരത്തിന്റെ എല്ലാ മാലിന്യങ്ങളുമുണ്ടാവും. മനുഷ്യ വിസര്‍ജ്യവും പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
തോടുകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ കഴിഞ്ഞ വേനല്‍മഴയില്‍ ഇവിടെ എത്തിയതും ആഴം കുറഞ്ഞ വേളി ഭാഗത്ത് കേന്ദ്രീകരിച്ചതാവാം ഇവിടെ ഇത്രയേറെ മലിനീകരണത്തിനിടയായതെന്ന്് കരുതുന്നു. വിദഗ്ധ പഠനത്തില്‍ മാത്രമേ വിശദമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.
ചത്തമല്‍സ്യങ്ങള്‍ നീക്കം ചെയ്യണമെന്നും കായല്‍ വൃത്തിയാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it