kannur local

വേനല്‍മഴയില്‍ മലയോരത്ത് വ്യാപക കൃഷിനാശം



ഇരിട്ടി: വേനല്‍മഴയോടപ്പമുണ്ടായ ശക്തമായ കാറ്റില്‍ മലയോരത്ത് വ്യാപക കൃഷിനാശം. ആറളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ വൈകീട്ട് നാലോടെയുണ്ടായ കാറ്റിലാണ് ചതിരൂര്‍, കീഴ്പള്ളി,വിര്‍പ്പാട്, മുണ്ടക്കയം, കുണ്ടുമാങ്ങോട്, പുതിയങ്ങാടി എന്നിവിടങ്ങളില്‍ വ്യാപകമായി കൃഷിനാശമുണ്ടായത്. നിരവധി പേരുടെ വാഴ, റബ്ബര്‍, കവുങ്ങ് എന്നിവ നശിച്ചു. പുതിയങ്ങാടിയിലെ ഖദീജയുടെ വീട് ഭാഗികമായി തകര്‍ന്നു. വീടിന്റെ മുകള്‍ഭാഗത്തെ ആസ്ബറ്റോസ് ഷീറ്റാണ് കാറ്റില്‍ പറന്നുപോയത്. കീഴ്പള്ളി-ചതിരൂര്‍ റോഡില്‍ റബര്‍മരം പൊട്ടിവീണും വൈദ്യുതി തൂണുകള്‍ തകര്‍ന്നും ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടിയില്‍ നിന്നു ഫയര്‍ഫോഴ്‌സെത്തിയാണ് മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. മേഖലയില്‍ വൈദ്യുതി ലൈന്‍ വ്യാപകമായി തകര്‍ന്നതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധവും താറുമാറായി.ഇരിക്കൂര്‍, മുട്ടന്നൂര്‍ ഭാഗങ്ങളിലുണ്ടായ ചുഴലിക്കാറ്റ് ചിലയിടത്ത് നാശം വിതച്ചു. മുട്ടന്നൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപത്തെ എന്‍ കെ കൃഷ്ണന്റെ കുലച്ചതും കുലക്കാറായതുമായ 50 നേന്ത്രവാഴകള്‍ കാറ്റില്‍ നിലംപൊത്തി. സമീപത്തെ ബാബുവിന്റെ പത്തോളം നേന്ത്രവാഴകളും നശിച്ചിട്ടുണ്ട്. 10000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. നിരവധി തോട്ടങ്ങളിലെ കവുങ്ങുകളും തെങ്ങുകളും മറ്റു ഫലവൃക്ഷങ്ങളും നശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it