Flash News

വേദികള്‍ തമ്മിലുള്ള ദൂരത്തില്‍ ഇന്ത്യ റെക്കോഡിലേക്ക്



ന്യൂഡല്‍ഹി: 17ാമത് അണ്ടര്‍17 ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കാനൊരുങ്ങുമ്പോള്‍ പുതിയൊരു റെക്കോഡിന് കൂടി രാജ്യം സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. രണ്ട് മല്‍സരവേദികള്‍ തമ്മിലുള്ള ദൂരത്തിന്റെ കാര്യത്തിലാണ് ഇന്ത്യ ഇതുവരെയുള്ള ലോകകപ്പുകളെ പിന്നിലാക്കുന്നത്. ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയവും കൊച്ചിയിലെ ജവഹര്‍ലാല്‍നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയവും തമ്മിലുള്ള ദൂരമാണ് ഇതുവരെയുള്ള ലോകകപ്പുകളെ കവച്ചു വയ്ക്കുന്നത്.2431 കിലോമീറ്ററാണ് ഇരു വേദികളും തമ്മിലുളള ദൂരവ്യത്യാസം. ഇന്ത്യയേക്കാള്‍ വലിയ രാജ്യങ്ങളില്‍ മുമ്പു ലോകകപ്പ് നടന്നിട്ടുണ്ടെങ്കിലും ഇരു വേദികളും തമ്മില്‍ ഇത്രയധികം വ്യത്യാസം ഉണ്ടായിട്ടില്ല. ഏഴ് മല്‍സരങ്ങള്‍ വീതമാണ് ഇരു വേദികളിലുമായി നടക്കുന്നത്.
Next Story

RELATED STORIES

Share it