Flash News

വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ബാന്‍കി മൂണ്‍; മറുപടിയുമായി നെതന്യാഹു

വെസ്റ്റ് ബാങ്കിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരേ ബാന്‍കി മൂണ്‍; മറുപടിയുമായി നെതന്യാഹു
X
UN-Secretary-General-Ban-Ki

[related]

ഹേഗ്: വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ നടത്തുന്ന അധിനിവേശത്തിനെതിരേ യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കിമൂണ്‍.വെസ്റ്റ്ബാങ്കിലെ ഫലസ്തീന്‍ നിയന്ത്രണ പ്രദേശത്ത് ഇസ്രായേല്‍ 150 വീടുകള്‍ നിര്‍മ്മിക്കുന്ന നടപടി തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന് ബാന്‍ യുഎന്നില്‍ പറഞ്ഞു. ഫലസ്തീന്‍ ജനതയോടും അന്താരാഷ്ട്ര സമൂഹത്തോടും ഇസ്രായേല്‍ ചെയ്യുന്ന കരാര്‍ ലംഘനമാണിത്. ഇരുരാഷ്ട്ര പ്രശ്‌നപരിഹാര നടപടികള്‍ക്കെതിരാണിത്. ഇസ്രായേലിന്റെ തീരുമാനം പ്രകോപനപരമാണ്. ഫലസ്തീന്‍ അക്രമത്തിന് കാരണം നിരന്തരമായ ഇസ്രായേല്‍ അധിനിവേശത്തിന്റെ നിരാശയാണ്.അര നൂറ്റാണ്ടായി ഇസ്രായേലിന്റെ അധിനിവേശം. എല്ലാ സമാധാന ശ്രമങ്ങള്‍ക്കും എതിരായാണ് അവരുടെ പ്രവര്‍ത്തനം. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഏകദേശം 155 ഫലസ്തീനികളാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. യുഎന്‍ സെക്രട്ടറി കൗണ്‍സില്‍ മീറ്റിങ്ങിലാണ് ബാന്‍ ഇസ്രായേലിനെതിരേ രൂക്ഷമായി രീതിയില്‍ ആഞ്ഞടിച്ചത്. ഇസ്രായേല്‍ പുതുതായി സ്വീകരിക്കുന്ന സുരക്ഷാ നടപടിയെയും ബാന്‍ തള്ളി.

എന്നാല്‍ ബാന്‍കി മൂണിന്റെ പ്രസ്താവനയ്‌ക്കെതിരായി ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു രംഗത്തെത്തി. ബാന്‍ കിമൂണിന്റെ പ്രസ്താവനയാണ് തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതെന്ന് നെതന്യാഹു തിരിച്ചടിച്ചു. ഐക്യരാഷ്ട്രസഭയുടെ ധാര്‍മ്മികത നഷ്ടപ്പെട്ടുവെന്നും നെതന്യാഹു പറഞ്ഞു. വെസ്റ്റ്ബാങ്ക് അധിനിവേശത്തിനെതിരേ അമേരിക്കയും ബ്രിട്ടനും നേരത്തെ രംഗത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it