വെസ്റ്റ്ബാങ്കിലെ ഫലസ്തീനികളുടെ വീടുകള്‍ ഇസ്രായേലി സൈന്യം തകര്‍ത്തു
BY Sumeera SMR3 Feb 2016 4:00 AM GMT
Sumeera SMR3 Feb 2016 4:00 AM GMT
റാമല്ല: തെക്കന്‍ വെസ്റ്റ്ബാങ്കിലെ തര്‍ക്കമേഖലയില്‍ ഇസ്രായേലി സൈന്യം വീടുകളും കെട്ടിടങ്ങളും തകര്‍ത്തു.
ഹെര്ബോണിനു തെക്ക് ഖിര്‍ബെത് ജെന്ബാ ഗ്രാമത്തില്‍ ഇസ്രായേല്‍ സൈനികര്‍ 24 കെട്ടിടങ്ങള്‍ തകര്‍ത്തതായി അസോസിയേഷന് ഓഫ് സിവില്‍ റൈറ്റ്സ് അറിയിച്ചു. നിയമവിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങളാണ് തകര്‍ത്തതെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. ഇന്നെല രാവിലെ 7 മണിയോടു കൂടി സ്ഥലത്തെത്തിയ സൈന്യം നടത്തിയ ആക്രമണത്തില്‍ 12 കുടുംബങ്ങള്‍ ഭവനരഹിതരായതായി നാട്ടുകാരനായ നിദാല്‍ യൂനെസ് പറഞ്ഞു. കെട്ടിടങ്ങളില്‍ ആകെ 80ഓളം താമസക്കാരുണ്ടായിരുന്നതായി അദ്ദേഹം അറിയിച്ചു. 1970ല്‍ സൈനികമേഖലയായി പ്രഖ്യാപിച്ച ഗ്രാമത്തില്‍നിന്നു താമസക്കാരെ ഒഴിപ്പിക്കാന്‍ ഇസ്രായേല്‍ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
സ്ഥലത്തിനു മേലുള്ള ഇസ്രായേലിന്റെ അവകാശവാദം മനുഷ്യാവകാശ സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMT