kasaragod local

വെള്ളവും വെളിച്ചവുമില്ല ; അങ്കണവാടി കുട്ടികള്‍ ദുരിതത്തില്‍



മൊഗ്രാല്‍: വെള്ളവും വെളിച്ചവും ശുചിത്വ സൗകര്യങ്ങളുമില്ലാതെ മൊഗ്രാല്‍ അങ്കണവാടിയിലെ 30ഓളം കുരുന്നുകള്‍ ദുരിതത്തില്‍. വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. 10 മീറ്റര്‍ ദൂരമുള്ള വൈദ്യുതി പോസ്റ്റില്‍ നിന്ന് ഒരു വൈദ്യുതി കണക്ഷന്‍ കിട്ടാന്‍ 10 വര്‍ഷമായി കാത്തിരിക്കുകയാണെന്നും കമ്മിറ്റി ആരോപിച്ചു. കാടിയാംകുളത്തിന് സമീപം ശുദ്ധജല സ്രോതസ്സുണ്ടായിട്ടും തൊട്ടടുത്ത് കിടക്കുന്ന അങ്കണവാടിക്ക് കുടിവെള്ളമെത്തിക്കാനും അധികൃതര്‍ സംവിധാനം ഒരുക്കിയിട്ടില്ല. ശൗചാലയ സൗകര്യമില്ലാത്തതിനാല്‍ കുട്ടികള്‍ സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. അങ്കണവാണിയുടെ അടിസ്ഥാന വികസനം ഉറപ്പുവരുത്തണമെന്ന് ഡിവൈഎഫ്‌ഐ ഭാരവാഹിക ള്‍ ആവശ്യപ്പെട്ടു. അസൗകര്യങ്ങളില്‍ വീര്‍പ്പ് മുട്ടുന്ന മൊഗ്രാല്‍ അംഗന്‍വാടിയുടെ ശോചനീയാവസ്ഥയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹാരം കാണണമെന്ന് ഡിവൈഎഫ്‌ഐ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ ഭാരവാഹികളായ അര്‍ഷാദ് തവക്ക ല്‍, റിയാസ് മൊഗ്രാല്‍, ബി കെ സത്താര്‍, നാസര്‍, അസീസ്, അശ്‌റഫ് എംഎസ്, നസ്‌റുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it