kannur local

വെള്ളമില്ലാതെ സ്‌കൂള്‍ പ്രവേശനം;കുട്ടികള്‍ വിഷമത്തിലാവും



കണ്ണൂര്‍:  കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത് സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തന്നെ ആഹ്ലാദപൂര്‍വം തുറന്നു പ്രവര്‍ത്തിച്ചെങ്കിലും വെള്ളമില്ലാതെ കുട്ടികള്‍ നെട്ടോട്ടമോടുന്നു. മെയ് 30ഓടെ മഴയെത്തുമെന്നും ജൂണ്‍ ആദ്യംതന്നെ ആവശ്യമായ വെള്ളമാവുമെന്നുമായിരുന്നു കാലാവസ്ഥാ നിരീക്ഷികരുടെ കണക്കൂകൂട്ടല്‍. ഇതിനിടെ മലയോര മേഖലകളിലടക്കം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വേനല്‍ മഴ ചെയ്തതും കാലവര്‍ഷത്തിന്റെ പ്രതീതിയുണ്ടാക്കാന്‍ ഇടയായി. ഇതും കാലാവസ്ഥ ശാസ്ത്രജ്ഞരെയും വിദ്യാഭ്യാസ അധികൃതരെയും പ്രതീക്ഷയിലാക്കി. എന്നാല്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ ചില ഭാഗങ്ങളില്‍ രണ്ട്-മൂന്ന് വേനല്‍മഴ ലഭിച്ചതല്ലാതെ കാലവര്‍ഷം എവിടെയുമെത്തിയില്ല. മലയോര മേഖലയിലാണെങ്കില്‍ രണ്ടു മഴ കൂടുതല്‍ കിട്ടി. എന്നാല്‍, ഭൂഗര്‍ഭജലം എവിടെയുമായിട്ടില്ല. അതേസമയം കാസര്‍കോട് ജില്ലയിലാണ് കൂടുതല്‍ പ്രതിസന്ധി. ഒരു വേനല്‍മഴ പോലും കിട്ടാത്ത സ്ഥലവും ധാരാളമുണ്ട്്. കടുത്തചൂടും വരള്‍ച്ചയും തുടരുന്നു. എവിടെയും വെള്ളമില്ല. കിണറുകളും കുളങ്ങളും വറ്റിവരണ്ടുകിടക്കുകയാണ്. കുഴല്‍ക്കിണറുകളില്‍ പോലും ജലമില്ല. കുടിവെള്ളത്തിനായി ആളുകള്‍ ഇപ്പോഴും പരക്കും പായുകയാണ്. അടുത്ത ദിവസങ്ങളില്‍ മഴ ആരംഭിച്ചാല്‍ തന്നെ വെള്ളമാവാന്‍ ആഴ്ചകള്‍ പിടിക്കും. ഈ അവസ്ഥയില്‍ സ്‌കൂള്‍ തുറന്നത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്നു. ചെറിയ കുട്ടികളാണ് കൂടുതല്‍ വിഷമത്തിലാവുക. കടുത്ത വിളര്‍ച്ചയും ക്ഷീണവും വരുത്തുന്നതാണ് ഇപ്പോഴത്തെ ചൂടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ വ്യക്തമായിട്ടുണ്ട്. കുട്ടികള്‍ക്ക് കുടിക്കാനും അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കും വെള്ളം വേണം. മിക്ക സ്‌കൂളുകളിലും ഒന്നിനും വെള്ളമില്ല. അതിനാല്‍ ചില രക്ഷിതാക്കള്‍ കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ മടിക്കുകയാണ്. ഭാരമുള്ള ബാഗും യാത്രയും കഴിഞ്ഞെത്തുന്ന കുട്ടികള്‍ക്ക് കുടിക്കാന്‍പോലും വെള്ളം നല്‍കാന്‍ സ്‌കൂളുകളില്ല. പകര്‍ച്ചവ്യാധികളും പനിയും വ്യാപകമാവുമ്പോള്‍, ശുദ്ധമില്ലാത്തതും വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നും പരാതിയുണ്ട്. ഉച്ചഭക്ഷണം പാചകം ചെയ്യാനും വെള്ളം വേണം. നാളെയും ഞായറാഴ്ചയും സ്‌കൂള്‍ അവധിയാണെങ്കിലും മഴ വന്ന് എപ്പോള്‍ വെള്ളമാവുമെന്ന് കാലാവസ്ഥാ നിരീക്ഷികര്‍ക്കും പറയാനാവുന്നില്ല. എന്നാല്‍, തിരക്കിട്ടുള്ള സ്‌കൂള്‍ പ്രവേശം രക്ഷിതാക്കളുടെ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it