palakkad local

വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിക്കുവേണ്ടി തിരച്ചില്‍ തുടരും

കൊല്ലങ്കോട്: സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയ്ക്കായി തിരച്ചില്‍  ഇന്നും തുടരും. ആലത്തൂര്‍ കാവശ്ശേരി വിപുള്യാപുരം അബൂബക്കര്‍ മകന്‍ ആഷിഖി(22)നെയാണ് സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിനടുത്ത് കാണാതായത്.
കൊല്ലം ടികെഎം. കോളജ് ആര്‍കിടെക്റ്റില്‍ അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. ശനിയാഴ്ച ഉച്ചക്ക് വീട്ടില്‍ നിന്നും ഇറങ്ങിയ ആഷിഖ് തിരിച്ചുവരാതായതോടെ ആലത്തൂര്‍ പോലിസില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനിലൂടെയാണ് സീതാര്‍കുണ്ടില്‍ എത്തിയതായി വിവരം പോലിസിന് ലഭിച്ചത്.
തുടര്‍ന്ന് കൊല്ലങ്കോട് പോലിസ് സീതാര്‍കുണ്ടിലെത്തി പരിശോധന നടത്തിയപ്പോള്‍ ആഷിഖിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍ന്ന് അഗ്‌നിശമന സേനയുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. സന്ധ്യവരെ നടത്തിയ തിരച്ചില്‍ നിര്‍ത്തിവെച്ച സംഘം ഇന്ന് വീണ്ടും തിരച്ചില്‍ ആരംഭിക്കുമെന്ന് അറിയിച്ചു. പ്രദേശത്തു നിന്നും ആഷിഖിന്റെ കാമറ നാട്ടുകാര്‍ കണ്ടെത്തി പോലിസിന് കൈമാറി.
Next Story

RELATED STORIES

Share it