Alappuzha local

വെള്ളം നിറഞ്ഞുകവിഞ്ഞ് പുളിങ്കുന്ന് താലൂക്ക് ഹെഡ് ക്വാട്ടേഴ്‌സ് ആശുപത്രി

രാമങ്കരി: കഴിഞ്ഞ ഏതാനും ദിവസമായി തുടരുന്ന കനത്ത മഴയില്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷം.  മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായതിന് പുറമെ  ഇടവിട്ടുള്ള വൈദ്യുതി മുടക്കവും  കാറ്റും കൂടിയായതോടെ ജനം ജീവിതം ദുരിതത്തിലായി.ജല നിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ വിവധ ഝഹ്കാര്‍ സര്‍വീസുകളും നിര്‍ത്തി വച്ചിരിക്കുകയാണ്. എ സി റോഡിന് പുറമെ പള്ളിക്കുട്ടുമ്മ പുളിങ്കുന്ന്, എടത്വാ തായങ്കരി മുട്ടാര്‍ കിടങ്ങറ, കിടങ്ങറ കൊമരംങ്കരി കിടങ്ങറ വെളിയനാട് തുടങ്ങിയ റോഡുകളിലും വെള്ളം കയറിയ.
റോഡുകളിലെ വെള്ളക്കെട്ട് മൂലം യാത്രാ തടസം ഉണ്ടാകുകയും ജങ്കാര്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കുകയും ചെയ്തതോടെ കുട്ടനാട്ടിലെ പല പ്രദേശങ്ങലും പൂര്‍ണ്ണമായും ഒറ്റപ്പെട്ടു. ഈ റോഡുകളുടെ പല ഭാഗങ്ങളിലും രണ്ട് അടിയിലേറെയാണ് വെള്ളം കയറിയിരിക്കുന്നത്.  ഇതിന് പുറമെ പല സര്‍ക്കാര്‍ ഓഫീസുകളും  കുട്ടനാട് താലൂക്ക് ഹെഡ്‌ക്വോട്ടേഴ്‌സ് ആശുപത്രിയെന്ന് അറിയപ്പെടുന്ന പുളിങ്കുന്ന് ആശുപത്രിയിലും വെള്ളം നിറഞ്ഞു കവിഞ്ഞ സ്ഥിതിയിലാണ്. പ്രധാന സ്‌ക്കൂളുകളും വെള്ളത്തിനടിയിലാണ്. കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ മിക്കതും രണ്ടാം കൃഷിയില്ലാത്തതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ക്ക് പുറമെ വീടുകള്‍ വരെ വെള്ളത്തിനടിയിലായ സ്ഥിതിയിലാണ്.
മുറ്റത്ത് മുട്ടിന് മേല്‍ വെള്ളം നിറഞ്ഞ വീടുകള്‍  ഇപ്പോള്‍ തന്നെ നിരവധിയാണ്. അടുത്ത  ദിവസം കൂടി മഴ ശമനം ഇല്ലാതെ തുടര്‍ന്നാല്‍ കുട്ടനാട്ടിലാകെ സ്ഥിതി  കൂടുതല്‍ വഷളാകുകയും ജനം കടുത്ത പ്രയാസത്തിലേക്ക് നീങ്ങുകയും ചെയ്യും. വെള്ളപ്പൊക്കം രൂക്ഷമായ ഞായറാഴ്ച ദിവസം അവധിയായിരുന്നതിനാല്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ ദുരിതാശ്വാസ ക്യാംപുകള്‍ ഒന്നും തന്നെ തുറന്നിട്ടില്ല. കുട്ടനാട് താലൂക്ക് ആശുപത്രി വീണ്ടും വെള്ളത്തില്‍ മുങ്ങിയതോടെ നൂറുകണക്കിന് ആളുകളാണ് ദുരിതത്തിലായി.
Next Story

RELATED STORIES

Share it