kozhikode local

വെളിയണ്ണൂര്‍ ചല്ലിയില്‍ അനധികൃത നിര്‍മാണ പ്രവൃത്തി നടക്കുന്നതായി പരാതി

കൊയിലാണ്ടി: നഗരസഭാ പരിധിയില്‍ പെട്ട വെളിയണ്ണൂര്‍ ചല്ലിയില്‍ അധികൃതരുടെ ഒത്താശയോടെ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതായി പരാതി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള ചല്ലിയിലാണ് കരിങ്കല്‍ ചുറ്റുമതില്‍ നിര്‍മാണം നടക്കുന്നത്. ചിലയിടങ്ങളില്‍ മണ്ണിട്ട് നികത്താനും ശ്രമിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. 2002ല്‍ വെളിയണ്ണൂര്‍ ചല്ലിയില്‍ ഘടനാപരമായ മാറ്റം നടത്താനോ നിര്‍മാണ പ്രവര്‍ത്തനം നടത്താനോ പാടില്ലെന്ന ആര്‍ഡിഒ ഉത്തരവ് നിലനില്‍ക്കെയാണ് ഇപ്പോള്‍ സ്വകാര്യ വ്യക്തി കരിങ്കല്‍ഭിത്തി കെട്ടി നികത്താന്‍ ശ്രമിക്കുന്നത്. ചല്ലി കൃഷിയോഗ്യമാക്കാനും ഫാം ടൂറിസം ഉള്‍പ്പെടെ ബൃഹത് പദ്ധതി നടപ്പാക്കാന്‍ കൃഷിവകുപ്പ് പദ്ധതി തയ്യാറാക്കി ഇരിക്കെയാണ്. അടുത്ത ബജറ്റില്‍ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. 2007ല്‍ കൊയിലാണ്ടി നഗരസഭാ ഈ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനായി അനുമതി നല്‍കിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തു വന്ന് നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്കകം വീണ്ടും പ്രവൃത്തി തുടങ്ങുകയാണുണ്ടായത്- നാട്ടുകാര്‍ പറഞ്ഞു. പലഘട്ടങ്ങളിലായി ചല്ലി നികത്തി വീട് പണിത് മറിച്ചുവില്‍ക്കുന്നത് നടന്നിരുന്നു. ഇതിനെതിരേ ചല്ലി സംരക്ഷണസമിതിയും നാട്ടുകാരും പ്രക്ഷോഭം നടത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it