Flash News

വെളിച്ചം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ; 22 ാം മൊഡ്യൂല്‍ പ്രകാശനം ചെയ്തു

വെളിച്ചം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ; 22 ാം മൊഡ്യൂല്‍ പ്രകാശനം ചെയ്തു
X
[caption id="attachment_179379" align="alignnone" width="560"]velicham-22 വെളിച്ചം പരീക്ഷയുടെ 22 ാം മൊഡ്യൂല്‍ ഹനീഫ കായക്കൊടി ഷറഫുദ്ധീന്‍ കണ്ണേത്തിന് നല്‍കി പ്രകാശനം ചെയ്യുന്നു[/caption]

കുവൈത്ത് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വിശുദ്ധ ഖുര്‍ആന്‍ സമ്പൂര്‍ണ്ണ വിജ്ഞാന പരീക്ഷ പദ്ധതിയായ വെളിച്ചത്തിന്റെ 22 ാം മൊഡ്യൂല്‍ പുറത്തിറങ്ങി. പരീക്ഷ പാഠഭാഗത്തിന്റെ കോപ്പി കേരള ജംഇയ്യത്തുല്‍ ഉലമ അസി. സെക്രട്ടറി ഹനീഫ  കായക്കൊടി നോര്‍ക്ക വെല്‍ഫയര്‍ ബോര്‍ഡ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായ ഷറഫുദ്ധീന്‍ കണ്ണേത്തിന് നല്‍കി പ്രകാശനം ചെയ്തു.
സംഗമത്തില്‍ മസ്ജിദുല്‍ കബീര്‍ മുദീറായ റൂമി മത്വര്‍ അറൂമി, കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി എം.സ്വലാഹുദ്ധീന്‍ മദനി, നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം.എം. അക്ബര്‍, മുഹമ്മദ് അലി, ഐ.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ്, വെളിച്ചം സെക്രട്ടറി മനാഫ് മാത്തോട്ടം എന്നിവര്‍ പങ്കെടുത്തു. ഐ.ഐ.സി പ്രസിഡന്റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വീട്ടിലിരുന്ന് സാവകാശം എഴുതാവുന്ന രൂപത്തിലുള്ള പരീക്ഷ പാഠഭാഗം തയ്യാറാക്കിയിയത് മര്‍ഹും അമാനി മൗലവിയുടെ ഖുര്‍ആന്‍ പരിഭാഷയെ അവലംബിച്ചാണ്.
പരീക്ഷയുടെ കിറ്റ് ലഭിക്കാന്‍ ബന്ധപ്പെടേണ്ട നമ്പറുകള്‍ : 65829673, 66509290, 966526
Next Story

RELATED STORIES

Share it