Flash News

വെടിവെപ്പില്‍ പരിക്കേറ്റ ബാലന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

വെടിവെപ്പില്‍ പരിക്കേറ്റ ബാലന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി
X
srinagar_high_court

ശ്രിനഗര്‍: 1990ല്‍ നടന്ന വെടിവെപ്പില്‍ പരിക്കേറ്റ ബാലന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധി. 1990 ഡിസംബര്‍ 31ന് ശ്രിനഗറിലെ ലാല്‍ചൗകില്‍ സൈന്യവും സായുധ സംഘവും തമ്മില്‍ നടന്ന വെടിവെപ്പില്‍ നെഞ്ചിന്റെ വലതുവശത്ത് വെടിയേറ്റ ഒമ്പതുകാരന്‍ ഹുസൈന്‍ ഫറാസിനാണ് 25 വര്‍ഷത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി ഉത്തരവിട്ടത്.
സംഭവത്തെ തുടര്‍ന്ന് ഷേര്‍ ഏ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ അവിടെ നിന്ന് എയിംസില്‍ പ്രവേശിപ്പിക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും അദ്ദേഹത്തിന് അവിടത്തെ ചികിത്സ താങ്ങാന്‍ കഴിഞ്ഞില്ലെന്നും ഇതേതുടര്‍ന്ന് ഇദ്ദേഹത്തിന്റെ ഇരു കൈകളുടെയും ചലന ശേഷി നഷ്ടമായെന്നും പരാതിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മന്‍സൂര്‍ അഹമ്മദ് ധാര്‍ കോടതിയില്‍ വ്യക്തമാക്കി.
ബാല്യത്തിലെ വികലാംഗനാകേണ്ടി വന്ന തനിക്ക് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍, പരാതിക്കാരന്‍ നാല് ആഴ്ചക്കകം സംസ്ഥാന സര്‍ക്കാര്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.
Next Story

RELATED STORIES

Share it