വെടിക്കെട്ട് ദുരന്തം: കുടിവെള്ള വിതരണം ആരംഭിച്ചു
BY Sumeera SMR16 April 2016 2:55 AM GMT
Sumeera SMR16 April 2016 2:55 AM GMT
കൊല്ലം: വെടിക്കെട്ട് ദുരന്തമുണ്ടായ പരവൂരില്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ കുടിവെള്ള വിതരണം വിഷു ദിനത്തില്‍ ആരംഭിച്ചു. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്കുള്ള ധനസഹായ വിതരണത്തിനും തുടക്കമായി. പ്രദേശത്തെ 300 കുടുംബങ്ങള്‍ക്ക് ഏഴു ദിവസം കുടിവെള്ളം വിതരണം ചെയ്യുമെന്ന് മെഡിക്കല്‍ ഗ്രൂപ്പ് ചെയര്മാന് ഡോ കെ ടി റബിയുള്ള പറഞ്ഞു. വെടിമരുന്നിന്റെ അംശവും, മറ്റു രാസവസ്തുക്കളും കലര്ന്നതിനാല് സ്ഥലത്തെ കുടിവെള്ളം ഉപയോഗ ശൂന്യമായിരുന്നു. ഇതേ തുടര്‍ന്നാണ് കുടിവെള്ള വിതരണത്തിനുള്ള സൗകര്യം ചെയ്തതെന്ന് റബിയുള്ള അറിയിച്ചു.ഏഴു ദിവസത്തിനു ശേഷവും അധികൃതര്‍ക്ക് പ്രദേശത്തെ ജലസ്ത്രോതസുകള്‍ ശുദ്ധീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വീണ്ടും ഏഴു ദിവസം കൂടി ജലവിതരണം തുടരുമെന്ന് അദ്ദേഹം അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT