വെങ്ങളം- പൂളാടിക്കുന്ന് ബൈപാസ് ജനുവരി മൂന്നാംവാരം തുറക്കും
BY Sumeera SMR5 Dec 2015 4:51 AM GMT
Sumeera SMR5 Dec 2015 4:51 AM GMT
കോഴിക്കോട്: വെങ്ങളം-പൂളാടിക്കുന്ന് ബൈപാസ് ജനുവരി മൂന്നാംവാരത്തോടെ തുറന്നുകൊടുക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത്. മുഖ്യമന്ത്രിയുമായും മറ്റു മന്ത്രിമാരുമായും ആലോചിച്ച് തിയ്യതി നിശ്ചയിക്കും. ബൈപാസ് നിര്‍മാണ പുരോഗതി നേരില്‍ കണ്ട് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ദ്രുതഗതിയില്‍ പണി പൂര്‍ത്തിയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോടിന്റെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി 28.124 കിലോമീറ്റര്‍ നീളത്തിലാണ് ദേശീയപാത ബൈപാസ് റോഡ് പൂര്‍ത്തിയാവുന്നത്. ബൈപാസിന്റെ അവസാന സ്ട്രെച്ചായ 5.1 കി.മീറ്റര്‍ നീളം വരുന്ന പൂളാടികുന്ന്-വെങ്ങളം ഭാഗമാണ് ജനുവരിയില്‍ തുറന്നുകൊടുക്കുക. പിഡബ്ലു ഡിഎക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഇ കെ ഹൈദ്രോസ്, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ പി ചന്ദ്രന്, ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടിങ് സൊസൈറ്റി ഡയറക്ടര്‍ എം എം സുരേന്ദ്രന്, വൈസ് പ്രസിഡന്റ് വി കെ അനന്തന്, കെ എം മീന, പി നൂറുദ്ദീന്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Next Story
RELATED STORIES
സംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTകണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവര്ത്തകൻ മരിച്ചു;...
5 April 2024 8:53 AM GMTറിയാസ് മൗലവി കൊലക്കേസ്: ആര്‍എസ്എസ്സുകാരായ മൂന്ന് പ്രതികളെയും കോടതി...
30 March 2024 6:06 AM GMTഒമ്പത് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്ക് ജാമ്യം; എന്‍ഐഎയ്ക്ക്...
21 March 2024 6:30 AM GMT