വൃദ്ധര്‍ക്കുള്ള സായംപ്രഭ പദ്ധതിക്ക് 5.5 കോടി

തിരുവനന്തപുരം: വയോജന ക്ഷേമത്തിനായുള്ള സാമൂഹികനീതി വകുപ്പിന്റെ സായംപ്രഭ പദ്ധതിക്ക് 5.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ. മുതിര്‍ന്നവരോടുള്ള അധിക്ഷേപങ്ങള്‍ നടക്കാന്‍ സാധ്യതയുള്ള വിവിധ രീതികളേയും തലങ്ങളേയും കുറിച്ച് ബോധവല്‍ക്കരണം സാധ്യമാവുന്ന തരത്തിലുള്ള പദ്ധതികളും പരിപാടികളുമാണ് നടപ്പിലാക്കുന്നത്.
ആരോഗ്യകരമായ ജീവിതരീതിക്കു വേണ്ടിയുള്ള പരിപാടികള്‍, പൊതു സ്ഥാപനങ്ങള്‍, ഉപയോഗ വസ്തുക്കള്‍, പശ്ചാത്തല സൗകര്യങ്ങള്‍ എന്നിവ വയോജന സൗഹൃദമാക്കി തീര്‍ക്കുക, വയോജനങ്ങള്‍ക്ക് വേണ്ടി സ്വതന്ത്ര ജീവിതം സാധ്യമാക്കുക, ഉപേക്ഷിക്കപ്പെട്ട മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സുരക്ഷയും സംരക്ഷണവും നല്‍കുക, സ്വന്തം വീടുകളില്‍ തനിയെ താമസിക്കുന്ന മുതിര്‍ന്നവര്‍ക്ക് സാങ്കേതിക സഹായത്തോടെ എല്ലാ അത്യാവശ്യ സേവനങ്ങളും നല്‍കുന്നതിന് സീനിയര്‍ സിറ്റിസണ്‍ സപ്പോര്‍ട്ട് സൊസൈറ്റി സ്ഥാപിക്കുക, മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിന് ഒരു ട്രസ്റ്റ് രൂപീകരിക്കുക, എല്ലാ ജില്ലകളിലും വയോജനങ്ങള്‍ക്ക് ഹെല്‍പ് ലൈന്‍ സജ്ജമാക്കുക, പൂര്‍ണമായും ശയ്യാവലംബികളായ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണത്തിന് വേണ്ടി പാലിയേറ്റീവ് കെയര്‍ നെറ്റുവര്‍ക്ക് ഉള്‍പ്പെടെയുള്ള വയോജന സൗഹൃദ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുക, അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് എന്നീ രോഗങ്ങള്‍ക്കുള്ള പ്രാരംഭ ഇടപെടലുകള്‍ക്ക് വേണ്ടി പദ്ധതി നടപ്പാക്കല്‍, വൃദ്ധസദനങ്ങളില്‍ യോഗ, മെഡിക്കല്‍ ക്യാംപ്, മ്യൂസിക് തെറാപ്പി, കൗണ്‍സലിങ്, വീല്‍ച്ചെയര്‍ തുടങ്ങിയവ സജ്ജീകരിക്കുക, സര്‍ക്കാര്‍ വൃദ്ധസദനങ്ങളിലെ അന്തേവാസികള്‍ക്ക് ആയുര്‍വേദ ചികില്‍സ നല്‍കുന്ന വയോ അമൃതം പരിപാടി, കൃത്രിമ പല്ല് വയ്ക്കുന്ന മന്ദഹാസം പദ്ധതി, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പാക്കേജ്, അര്‍ഹതയുള്ളവര്‍ക്ക് കുടുംബശ്രീ, അങ്കണവാടികള്‍ മുഖേന പോഷകാഹാരം നല്‍കല്‍, വയോജന സൗഹൃദമാക്കുന്നതിനുള്ള കാംപയിന്‍ നടത്തുക എന്നിവയ്ക്കായാണ് ഈ തുക അനുവദിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it