Flash News

വൃദ്ധയെ മാനഭംഗപ്പെടുത്തിയ സംഭവം : ഒരാള്‍ അറസ്റ്റില്‍



മലപ്പുറം: മലപ്പുറത്തിനടുത്ത് പടിഞ്ഞാറ്റുംമുറിയില്‍ വൃദ്ധയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന ഒരാള്‍ പിടിയിലായി. പടിഞ്ഞാറ്റുംമുറി കാരാട്ടുപറമ്പ് സ്വദേശിയായ വടക്കേത്തൊടി വിനോദി(37)നെയാണ് മലപ്പുറം പോലിസ് പിടികൂടിയത്. മൂന്നാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. വിനോദ് അടക്കമുള്ള രണ്ടു പ്രതികള്‍ പരാതിക്കാരിയുടെ വീട്ടിലേക്ക് അര്‍ധരാത്രി അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തുകയായിരുന്നു. പോലിസ് അന്വേഷണം തുടങ്ങിയതോടെ പ്രതികള്‍ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിലായി ഒളിവില്‍ താമസിച്ചുവരുകയായിരുന്നു. കേസിലെ മറ്റൊരു പ്രതി പടിഞ്ഞാറ്റുംമുറി സ്വദേശി ഇബ്രാഹീം പിടിയിലാവാനുണ്ട്. ഇയാള്‍ക്കു വേണ്ടി അന്വേഷണം ശക്തമാക്കി.
Next Story

RELATED STORIES

Share it