Second edit

വൃദ്ധജനങ്ങള്‍

ആസന്നമായ തിരഞ്ഞെടുപ്പില്‍ യുവാക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ താല്‍പര്യം കാണിക്കുന്നില്ല എന്നതാണു കേരളത്തിലെ എല്ലാ മുഖ്യധാരാ പാര്‍ട്ടികള്‍ക്കുമെതിരായുള്ള ഒരു പ്രധാന പരാതി. 60ഉം 70ഉം എന്തിനേറെ 80 പോലും കഴിഞ്ഞവരാണ് സ്ഥാനാര്‍ഥിപ്പട്ടികയിലെ പ്രധാനികള്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് മുരട്ടുകിഴവന്‍മാര്‍ മാറിനില്‍ക്കട്ടെ എന്നു പറഞ്ഞു കലാപമുണ്ടാക്കി സ്ഥാനമാനങ്ങള്‍ നേടിയവരാണ് ഇവരില്‍ മിക്കവരും എന്നതു ചിത്രത്തിന്റെ മറുവശം. പക്ഷേ, ജനസംഖ്യയില്‍ വൃദ്ധജനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ തോതു വച്ചു നോക്കിയാല്‍ അവര്‍ക്കു കൂടുതല്‍ പദവികള്‍ ലഭിക്കുന്നതില്‍ കുറ്റം കണ്ടെത്താനാവുകയില്ല. ഇപ്പോള്‍ ഇന്ത്യയിലെ ജനസംഖ്യയില്‍ ഒമ്പതു ശതമാനം പേര്‍ മാത്രമാണ് 60 കഴിഞ്ഞവര്‍. മൂന്നു പതിറ്റാണ്ടുകള്‍ കഴിയുമ്പോള്‍ അത് 60 ശതമാനമായി വര്‍ധിക്കുമത്രേ; അതായത് 34 കോടി. ഏതാണ്ട് അമേരിക്കയുടെ ജനസംഖ്യ 2020 ആവുന്നതോടെ തന്നെ കേരളത്തില്‍ 18 ശതമാനം ആളുകള്‍ 60 കഴിഞ്ഞവരായിരിക്കുമെന്നു മറ്റൊരു കണക്കുമുണ്ട്. വയസ്സന്‍മാര്‍ പെരുകിക്കോട്ടെ, എന്തു കുഴപ്പം എന്നു ചോദിക്കാം; പക്ഷേ, ഭരണകൂടങ്ങള്‍ക്ക് ഈ വര്‍ധനവ് വെറുതെ നോക്കി നില്‍ക്കാനാവുകയില്ല. പ്രായമായവര്‍ക്കു പല പെന്‍ഷന്‍ പദ്ധതികളുമുണ്ട്. പെന്‍ഷന്‍ കൊടുത്തു സര്‍ക്കാരുകള്‍ മുടിയും. വൃദ്ധജനങ്ങള്‍ക്കു വരുന്ന രോഗങ്ങള്‍ക്കു ചികില്‍സ നല്‍കാന്‍ പദ്ധതികള്‍ വേണം. കൂട്ടുകുടുംബ വ്യവസ്ഥ തകരുകയും ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ വയസ്സു ചെന്നവരെ പരിപാലിക്കുക ഗൗരവപ്പെട്ട പ്രശ്‌നം തന്നെ.
Next Story

RELATED STORIES

Share it